ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അടിസ്ഥാന സൗകര്യമൊരുക്കും: ഗതാഗത മന്ത്രി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കിടക്കാന്‍ ഫാനടക്കമുള്ള മുറി, ശൗചാലയം തുടങ്ങിയ അടിസ്ഥാനസൗകര്യം ഒരുക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കാക്കി യൂണിഫോമം വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റേ ബസ് സംവിധാനം പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബസ് ജീവനകാര്‍ക്ക് അടിസ്ഥന സൗകര്യം ഒരുക്കുന്നിടത്ത് മാത്രമേ സ്റ്റേ ബസുകള്‍ അനുവദിക്കുവെന്നും പഞ്ചായത്ത് അതിന് വേണ്ട സംവിധാനം ഒരുക്കണമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

ALSO READ: ഭക്ഷണം കഴിക്കുന്നതിന് മുൻപ് പ്രാർത്ഥിച്ച് വിശാൽ, തൊട്ടടുത്തിരുന്ന യോഗി ബാബുവിന്റെ റിയാക്ഷൻ കണ്ട് ചിരി നിർത്താതെ സോഷ്യൽ മീഡിയ; വീഡിയോ

അതേസമയം ബസുകളില്‍ പത്തു രൂപ ടിക്കറ്റ് നിരക്ക് തുടരില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ആവശ്യപ്പെട്ടിട്ട് അല്ലല്ലോ പത്ത് രൂപ ടിക്കറ്റ് തീരുമാനിച്ചത്. ബസുകള്‍ ഓടണം. സര്‍ക്കാരിന്റെ പൈസ പോകുന്ന കാര്യം ചെയ്യില്ല. വന്ദേ ഭാരതില്‍ ടിക്കറ്റ് വിലകുറച്ചിട്ടാണോ ആളുകള്‍ കയറുന്നതെന്ന് ചോദിച്ച മന്ത്രി നല്ല സൗകര്യങ്ങള്‍ മാത്രം മലയാളിക്ക് കൊടുത്താല്‍ മതിയെന്നും പറഞ്ഞു.

ALSO READ: വര്‍ഗീയത ഇല്ലാത്ത ഏവര്‍ക്കും മനുഷ്യ ചങ്ങലയിലേക്ക് സ്വാഗതം: ഡിവൈഎഫ്‌ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News