“പിആർഎസ് വായ്പയുടെ തിരിച്ചടവിൻ്റെ പേരിൽ ആരും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം കേരളത്തിലില്ല”: മന്ത്രി ജിആർ അനിൽ

പിആർഎസ് വായ്പയുടെ തിരിച്ചടവിൻ്റെ പേരിൽ ആരും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം കേരളത്തിലില്ലെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. ആത്മഹത്യ ചെയ്ത കർഷകന് മറ്റ് വായ്പകൾ ഉണ്ടാകാം. ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കും. സാമ്പത്തിക ബാധ്യത എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ടെന്നും എങ്കിലും വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Also Read; ‘ദീപാലങ്കാരങ്ങൾ നമ്മുടെ ഉള്ളിലെ തന്നെ ഇരുട്ട് നീക്കാനാണ്’; ദീപാവലി ആശംസകൾ നേർന്ന് എ എൻ ഷംസീർ

അതേസമയം വിലക്കയറ്റം എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് നിശ്ചയിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വിലക്കയറ്റം സാധാരണക്കാരന് ബാധ്യതയാവില്ലെന്നും സബ്സിഡി സാധനങ്ങൾക്ക് നിലവിൽ മാസം 50 കോടിയോളം കുടിശിക വരുന്നുണ്ടെന്നും ഭക്ഷ്യമന്ത്രി ജിആർ അനിൽ പറഞ്ഞു.

Also Read; ഗ്രൈൻഡറിൽ കൈ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി ഫയർ ഫോഴ്സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News