എല്ലാ അർഹർക്കും ലഭിക്കും, ഓണക്കിറ്റ് വിതരണത്തിൽ ഒരു ആശങ്കയും വേണ്ട; മന്ത്രി ജി ആർ അനിൽ

ഓണക്കിറ്റ് വിതരണത്തിൽ ഒരു ആശങ്കയും വേണ്ടെന്ന് വ്യക്തമാക്കി മന്ത്രി ജി ആർ അനിൽ.
എല്ലാ അർഹർക്കും കിറ്റ് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.അതുപോലെ കോട്ടയത്തുള്ളവർക്ക് പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം കിറ്റ് വിതരണം പൂർത്തിയാക്കും എന്നും മന്ത്രി അറിയിച്ചു.

also read:‘ജാതിവ്യവസ്ഥയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി; വര്‍ഗസമരത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നു തന്നു’: അയ്യങ്കാളിയുടെ ജന്മദിനത്തില്‍ മുഖ്യമന്ത്രി

ഓണക്കിറ്റ് വിതരണം മൂന്ന് ലക്ഷം കഴിഞ്ഞെന്ന് മന്ത്രി അറിയിച്ചു. എല്ലാ ഊരുകളിലും, ക്ഷേമ സ്ഥാപനങ്ങളിലും കിറ്റ് എത്തിച്ചുവെന്നും രണ്ട് ലക്ഷമാണ് ഇനി നൽകാനുള്ളതെന്നും വ്യക്തമാക്കിയ മന്ത്രി അവസാന ദിവസം ഓണകിറ്റ് വിതരണം ഊർജിതമാക്കിയിട്ടുണ്ടെന്നും അറിയിച്ചു.

3,35000 ലേറെ കിറ്റുകളാണ് വിതരണം ചെയ്തത്. കോട്ടയം ഒഴികെ ആകെ വിതരണം ചെയ്യേണ്ടത് 5,53,182 കിറ്റുകളാണ്. ഞായറാഴ്ച വരെ വിതരണം ചെയ്തത് 2,59,000 ത്തോളം കിറ്റുകളാണ്. ഇന്ന് രണ്ട് മണിക്കൂറിനിടെ വിതരണം ചെയ്തത് 60,000 ത്തിലേറെ കിറ്റുകളാണെന്നും മന്ത്രി വിശദമാക്കി. മഞ്ഞ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കുമുള്ള ഓണക്കിറ്റ് വിതരണമാണ് റേഷൻ കടകൾ വഴി ഇപ്പോൾ നടക്കുന്നത്.

also read:മലയാളത്തിന്റെ കഥകൾ പറയുന്ന എന്റെ ആ സിനിമകൾ ഉണ്ടായത് ടൂറിസംമേഖലയുടെ വളർച്ചയിലൂടെ: ഫഹദ് ഫാസിൽ

അതേസമയം റേഷൻ കടകൾ വഴി നൽകുന്ന ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും. റേഷൻ കടകൾ ഇന്ന് രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തനം ഉണ്ടായിരിക്കും. റേഷൻ കടകളിൽ വിതരണം ചെയ്യുന്നതിനായി കിറ്റുകള്‍ മുഴുവന്‍ എത്തിച്ചതായി ഭക്ഷ്യവകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News