മസ്റ്ററിംഗ് നിർത്തിവെച്ചു, റേഷന്‍ വിതരണം സാധാരണ നിലയില്‍ തുടരും: മന്ത്രി ജി ആർ അനില്‍

റേഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍.ഐ.സിയ്ക്കും ഐ.ടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിംഗ് നിർത്തി വെയ്ക്കുന്നതായി മന്ത്രി ജി ആർ അനിൽ. റേഷന്‍വിതരണം എല്ലാ കാർഡുകള്‍ക്കും സാധാരണനിലയില്‍ നടക്കുന്നതാണ്.

ALSO READ: വെള്ളം പോലും കുടിക്കാന്‍ ബുദ്ധിമുട്ടായിരുന്നു, ശബ്ദം തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷ: അമ്മയുടെ രോഗത്തെ കുറിച്ച് സൗഭാഗ്യ

സാങ്കേതിക തകരാർ പൂർണ്ണമായും പരിഹരിച്ചതായി എന്‍.ഐ.സി യും ഐ.ടി മിഷനും അറിയിച്ചതിനുശേഷം മാത്രമേ മസ്റ്ററിംഗ് പുനരാരംഭിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. എല്ലാ മുന്‍ഗണനാ കാർഡ് അംഗങ്ങള്‍ക്കും മസ്റ്ററിംഗ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുന്നതാണെന്നും ഇതുസംബന്ധിച്ച് ആശങ്കവേണ്ടെന്നും മന്ത്രി അറിയിച്ചു.

ALSO READ: ടൊവിനോ തോമസ് കമന്റിട്ടാല്‍ വെള്ളമടി നിര്‍ത്താമെന്ന് മദ്യപന്‍; രസകരമായ കമന്റിട്ട് താരം, ചിരി നിര്‍ത്താനാകാതെ സോഷ്യല്‍മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News