ഒരു കോടി 54 ലക്ഷം ജനങ്ങളെ മസ്റ്ററിംഗിൽ പങ്കാളിയാക്കണമെന്നും വളരെ ശ്രമകരമായ ഉദ്യമമാണിതെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ. വളരെ നല്ലൊരു ശതമാനം പേർ ഇതിനകം മസ്റ്ററിങ്ങിൽ പങ്കാളികളായെന്നും മന്ത്രി പറഞ്ഞു. മുൻഗണന വിഭാഗത്തിൽപെട്ട റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിങ് നടത്തുന്നതിന് സംഘടിപ്പിച്ചിട്ടുള്ള കുടപ്പനകുന്നിലെ മസ്റ്ററിങ് കേന്ദ്രം സന്ദർശിക്കുകയായിരുന്നു മന്ത്രി.
ഇന്നലെ വൈകിട്ട് വരെ 96,000 പേർ ഫേസ് ആപ്പിലൂടെ മസ്റ്ററിംഗിൽ പങ്കാളികളായതായും സംസ്ഥാനത്ത് ഫേസ് ആപ്പ് ക്യാമ്പുകൾ ഇപ്പോഴും തുടരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം സൗകര്യങ്ങൾ ജനങ്ങൾ പൂർണമായി പ്രയോജനപ്പെടുത്തണം. ഇപ്പോഴും വലിയൊരു വിഭാഗം ഇതിനോട് താല്പര്യം കാണിക്കുന്നില്ല.
അത് മാറണമെന്നും ജനങ്ങൾ പൂർണമായും ഇതിൽ പങ്കെടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഈ വരുന്ന 15 നു മുൻപ് എല്ലാവരും മസ്റ്ററിങ്ങിൽ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 87% മസ്റ്ററിങ്ങാണ് ഇതുവരെ പൂർത്തിയായത്. കിടപ്പ് രോഗികൾക്ക് വീടുകളിൽ എത്തിയുള്ള മസ്റ്ററിങ്ങിന് സംവിധാനം ഉണ്ടാകും. സബ്സിഡി സാധനങ്ങളുടെ വിലയിലുണ്ടായ മാറ്റത്തിലും മന്ത്രി പ്രതികരിച്ചു. പത്തു വർഷത്തിനു മുൻപുള്ള വിലയ്ക്കാണ് എട്ടു വർഷക്കാലമായി 13 സബ്സ്ടി സാധനങ്ങൾ നൽകിയത്
ഇത് മൂലം വലിയ കടക്കണിയിലേക്ക് സപ്ലൈകോ പോയി. അത് മറികടക്കാനാണ് പുതിയ സംവിധാനം ഒരുക്കിയത്. പൊതുമേഖല സ്ഥാപനം തകർന്നു പോകാതിരിക്കാനാണ് സർക്കാർ ഈ സംവിധാനം ഒരുക്കിയത്. ഇപ്പോഴും മാർക്കറ്റിനേക്കാൾ 30% വിലക്കുറവിൽ ആണ് സപ്ലൈകോ സാധനങ്ങൾ വിതരണം ചെയ്യുന്നത്.
ALSO READ; ടീകോമിനെ ഒഴിവാക്കിയത് കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനാൽ; സര്‍ക്കാരിനെതിരെ നടക്കുന്നത് വ്യാജപ്രചരണം
ചുമർ ഉണ്ടായാലേ ചിത്രം വരയ്ക്കാനാകൂ. ഒരു പൊതുമേഖലാ സ്ഥാപനം നിലനിന്നാൽ മാത്രമേ ഈ സംവിധാനം നടപ്പിലാക്കാൻ ആകൂവെന്നും മന്ത്രി പറഞ്ഞു. പൊതുവിപണിയിലെ വിലപിടിച്ചു നിർത്താൻ ആകുന്നത് സപ്ലൈകോ ഉള്ളതുകൊണ്ടാണ്. അത് കുപ്രചരണം നടത്തുന്നവർ മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here