ഓണവിപണിയിൽ സ്റ്റാറായി സപ്ലൈകോ; ഔട്ട്ലെറ്റുകളിലൂടെ മാത്രം ഇതുവരെ നടത്തിയത് 16 കോടിയിലധികം രൂപയുടെ വില്പന: മന്ത്രി ജി ആർ അനിൽ

സംസ്ഥാന സർക്കാരിന്റെ സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ മാത്രം ഇതുവരെ 16 കോടിയിലധികം വില്പന നടത്തിയെന്ന് മന്ത്രി ജി ആർ അനിൽ. 24 ലക്ഷത്തിലധികം പേരാണ് സബ്സിഡി ഉൽപ്പന്നങ്ങൾ ഉൾപ്പെടെ വാങ്ങാനെത്തിയത്. 90%ത്തിലധികം പേർ സൗജന്യ ഓണക്കിറ്റ് വാങ്ങിയെന്നും മന്ത്രി പറഞ്ഞു. 8 ദിവസത്തിനിടെ 24 ലക്ഷത്തിലധികം പേരാണ് സംസ്ഥാന സർക്കാരിന്റെ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സബ്സിഡി ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങാനെത്തിയത്.

Also Read: സഖാവ് യെച്ചൂരിക്ക് വിട നൽകി ലോകം; എ കെ ജി ഭവനിലെത്തി അന്ത്യാഞ്ജലി അർപ്പിച്ച് ലോകരാജ്യങ്ങളുടെ പ്രതിനിധികൾ

കഴിഞ്ഞ ദിവസം വരെ ജില്ലാ ഫെയറുകളിൽ മാത്രം 3.75 കോടിയുടെ വ്യാപാരം നടന്നു. ഇതിൽ 2.20 കോടി രൂപയുടെ സബ്സിഡി സെയിലും 1.55 കോടി രൂപയുടെ നോൺ- സബ്സിഡി സെയിലും നടന്നിട്ടുണ്ട്. പ്രതിസന്ധികൾക്കും പ്രയാസങ്ങൾക്കും ഇടയിലുള്ള സപ്ലൈകോയുടെ തിരിച്ചുവരവ് ജനങ്ങൾ വലിയ രീതിയിൽ സ്വാഗതം ചെയ്തുവെന്ന് മന്ത്രി പറഞ്ഞു. പൊതുവിതരണ കേന്ദ്രത്തിൽ 47 ശതമാനത്തിൽ അധികം ആളുകൾ സാധനം വാങ്ങിയിട്ടുണ്ട്. 90%ത്തിലധികം പേരാണ് സൗജന്യ ഓണക്കിറ്റ് വാങ്ങിയത്.

Also Read: കണ്ണീരണിഞ്ഞ് രാജ്യതലസ്ഥാനം: യെച്ചൂരിക്ക് വീരോജ്വലമായ യാത്രയയപ്പ്

എല്ലാ കാർഡുകൾക്കും ചെമ്പാവരിയും സർക്കാർ ഉറപ്പാക്കി. ഒപ്പം കൺസ്യൂമർ ഫെഡും കൃഷിവകുപ്പും കുടുംബശ്രീ സംരംഭങ്ങളും മറ്റു കൂട്ടായ്മകളും മാർക്കറ്റിൽ വില വർധിക്കാതിരിക്കാനുള്ള ഇടപെടൽ നടത്തിയതോടെ സാധാരണക്കാർക്ക് ഏറെ ആശ്വാസകരമായ ഒരു ഓണമായി മാറി ഇത്തവണത്തെ ഓണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News