ഹിമാചല്‍ പ്രദേശിലെ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ടുപോയ മലയാളി ഡോക്ടര്‍മാരെ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ ന്യൂഡല്‍ഹി കേരള ഹൗസിന്റെ ഭാഗമായ ട്രാവന്‍കൂര്‍ ഹൗസിലെത്തി സന്ദര്‍ശിച്ചു. കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രത്യേക അന്വേഷണം ഇരുവരും ഡോക്ടര്‍മാരെ അറിയിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍സി കഴിഞ്ഞ 27 ഡോക്ടര്‍മാരും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 18 പേരുമാണ് ഹിമാചല്‍ സന്ദര്‍ശിച്ചത്.
Also Read: രാജസ്ഥാനിൽ ആശുപത്രിയിലെ ഓക്സിജൻ മാസ്കിന് തീപിടിച്ചു; ഒരു മരണം
ഡോക്ടര്‍മാരെ സ്വീകരിക്കുന്നതിന് കളമശ്ശേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഗണേശ് മോഹനും തൃശൂര്‍ മെഡിക്കല്‍ കോളേജ് അഡിഷണല്‍ സര്‍ജന്‍ ഡോ. സി. രവീന്ദ്രനും കേരള ഹൗസില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കേരള ഹൗസില്‍ എത്തിച്ചേര്‍ന്നിട്ടുള്ള 27 ഡോക്ടര്‍മാരും പല ബാച്ചുകളായി വിമാന മാര്‍ഗ്ഗം കേരളത്തിലേയ്ക്ക് തിരിച്ചിട്ടുണ്ട്. അവസാനത്തെ ബാച്ചും നാളെ രാവിലെയോടെ കേരളത്തിലെത്തും. ഹിമാചലില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍മാരില്‍ 18 പേര്‍ കൂടി എത്തിച്ചേരാനുണ്ട്. ഇവര്‍ നാളെ (15/07/23) അതിരാവിലെ കേരള ഹൗസിലെത്തുമെന്ന് പ്രൊഫ. കെ.വി. തോമസ് അറിയിച്ചു. ഇവര്‍ക്ക് കേരള ഹൗസില്‍ താമസവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here