കേരളത്തെ പാലുത്പാദനത്തിൽ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമാക്കുന്നതെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കേരളത്തില്‍ കന്നുകാലികള്‍ക്കായി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്നും കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ ക്ഷീര കര്‍ഷക സംഗമത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ALSO READ: ‘അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും’, ‘ഇന്ത്യ’ സഖ്യത്തിന്റെ നിർണായക യോഗം ഇന്ന്
വൈവിധ്യങ്ങളായ പരിപാടികളോടെ വിവിധ വേദികളിലായാണ് ലക്കിടിയിൽ ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ക്ഷീര കര്‍ഷക സംഗമം സംഘടിപ്പിച്ചത്. ജില്ലയുടെ വിവിധയിടങ്ങളിൽ നിന്നുള്ള ക്ഷീര കർഷകർ പങ്കെടുത്ത സംഗമത്തിന്റെ സമാപന സമ്മേളനം ക്ഷീര വികസന – മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് പാലിന്റെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുകയും ക്ഷീരമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കലുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
ALSO READ: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു; ജയിച്ചു തുടങ്ങി ഖത്തര്‍
എം പ്രേംകുമാർ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകരെയും ക്ഷീര സംഘങ്ങളെയും അനുമോദിച്ചു. ക്ഷീര മേഖലയിലെ വിവിധ പുരസ്‌കാരങ്ങളായ ക്ഷീരദ്യുതി, ക്ഷീരബന്ധു പുരസ്‌കാരങ്ങള്‍ ജേതാക്കള്‍ക്ക് വിതരണം ചെയ്തു. മൂന്ന് ദിവസമായി നടത്തിയ ക്ഷീര കര്‍ഷക സംഗമത്തില്‍ മൂവായിരത്തോളം ക്ഷീര കര്‍ഷകരും വിവിധ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളും ഉൾപ്പടെ വൻ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here