സംസ്ഥാനത്ത് രൂക്ഷമായി കൊണ്ടിരിക്കുന്ന പക്ഷിപ്പനി ഫലപ്രദമായി നേരിടുന്നതിന് കേന്ദ്രസർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ഒരുവർഷക്കാലത്തേക്ക് ആലപ്പുഴ ജില്ലയിൽ കോഴി /താറാവ് വളർത്തലിന് പൂർണ നിയന്ത്രണം ഏർപ്പെടിത്തേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.
പക്ഷിപ്പനി നിയന്ത്രണ പ്രതിരോധ നടപടികളുടെ ഭാഗമായി കുട്ടനാട് മേഖലയിൽ വളർത്താൻ കഴിയുന്ന താറാവുകളുടെയും കോഴികളുടെയും എണ്ണം കുറയക്കുന്നതുമൂലമുണ്ടാകുന്ന പ്രതിസന്ധി മറികടക്കാൻ കർഷകർക്ക് ഒരു ഉപജീവന പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Also Read: എംടിയുടെ ആന്തോളജി സിനിമകള്‍ ഓടിടിയിലേക്ക്; മനോരഥങ്ങള്‍ ട്രെയ്‌ലര്‍ ലോഞ്ച് ഇന്ന്
കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിംഗ്, കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ്ജ് കുര്യൻ, കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസനവകുപ്പ് സെക്രട്ടറി അൽക്ക ഉപാധ്യായ, ജോയിൻറ് സെക്രട്ടറി സരിത ചൗഹാൻ, മൃഗസംരക്ഷണ കമ്മീഷണർ ഡോ. അഭിജിത് മിത്ര എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here