മോദിയെ ദൈവത്തെ പോലെ ഹൃദയത്തില്‍ സൂക്ഷിക്കുന്നയാളാണ് കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി; വീട്ടിലെ പൂജാമുറിയില്‍ മോദിയുടെ പടം കണ്ടേക്കും: മന്ത്രി ഗണേഷ് കുമാര്‍

ശ്രീരാമന് ഹനുമാനോട് എത്ര ഭക്തിയുണ്ടോ, നരേന്ദ്ര മോദിയോട് അത്രയും ഭക്തിയുള്ളയാളുമായിയാണ് മുകേഷ് കൊല്ലത്ത് മത്സരിക്കുന്നതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. നരേന്ദ്ര മോദിയെ ദൈവത്തെ പോലെ ഹൃദയത്തില്‍ സൂക്ഷിക്കുന്നയാളാണ് കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടിലെ പൂജാമുറിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പടം കണ്ടേക്കുമെന്നും അദ്ദേഹം പരിഹസിച്ചു. കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആളുകളെ പറ്റിക്കുകയാണെന്നും നടന്ന് കള്ളം പറയുന്നയാളാണ് എന്‍.കെ. പ്രേമചന്ദ്രനെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തില്‍ യുഡിഎഫിന്റെ ആളും ദില്ലിയില്‍ ചെന്നാല്‍ മോദിയുടെ ആളുമാണ് കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നും മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു.

Also Read : കെജ്‌രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി; ഹര്‍ജിക്കാരന് 50000 പിഴയിട്ട് ദില്ലി ഹൈക്കോടതി

ബാബരി മസ്ജിദ് പൊളിച്ച് അമ്പലം പണിത ശേഷം മോദി അബുദാബിയില്‍ പോയി അമ്പലം ഉദ്ഘാടനം ചെയ്തുവെന്നും ഇത്തരത്തില്‍ പൊരുമാറാന്‍ മോദിക്ക് ലജ്ജയില്ലേ എന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ ചോദിച്ചു. ജീവിതത്തില്‍ നോമ്പ് കഞ്ഞി കാണാത്ത വിധത്തില്‍ തള്ളവിരല്‍ നക്കി കുടിക്കുകയായിരുന്നു സുരേഷ് ഗോപിയെന്നും മന്ത്രി പരിഹസിച്ചു.

നടന്ന് കള്ളം പറയുന്നയാളാണ് എന്‍.കെ പ്രേമചന്ദ്രനെന്നും മന്ത്രി പരിഹസിച്ചു. ദില്ലിയില്‍ ചെന്നാല്‍ മോദിയുടെ ആളാണെന്നും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബോബനും മോളിയുമാണെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. കൂടെ നടക്കുന്ന പൂച്ചയാണ് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹം പരിഹസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News