ബഹിഷ്‌കരണം ശീലമാക്കിയ പ്രതിപക്ഷ നേതാവ് കല്യാണം വിളിച്ചാൽ പോലും ബഹിഷ്‌കരിക്കും; വിമർശനവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ

കേരളത്തിലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്ത്. ബഹിഷ്ക്കരണം ശീലമാക്കിയ പ്രതിപക്ഷ നേതാവ് കല്യാണം വിളിച്ചാൽ പോലും ബഹിഷ്ക്കരിക്കുമെന്നാണ് പറയുന്നതെന്ന് ഗണേഷ് കുമാർ പറഞ്ഞു. നവകേരള സദസ്സ് നടക്കുമ്പോൾ വഴി നീളെ റോഡിലിറങ്ങി അക്രമം കാണിക്കാൻ ആഹ്വാനം ചെയ്തത് ആരാണ് എന്ന് ചോദിച്ച ഗണേഷ് കുമാർ കേന്ദ്ര സർക്കാർ കഴുത്ത് ഞെരിക്കുന്നത് കേരളത്തിലെ ജനങ്ങളെയാണെന്നും, യുഡിഎഫ് മന്ത്രിസഭയുടെ ജനസമ്പർക്ക പരിപാടിയുടെ നടത്തിപ്പ് ഉണ്ടാക്കിയത് കോടികളുടെ ബാധ്യതയാണെന്നും വിമർശിച്ചു. നവകേരള സദസിൽ സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ വിമർശനം.

ALSO READ: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാമന്റെ പ്രതിരൂപം: അയോധ്യ വിഷയത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ആഞ്ജനേയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News