പ്രവാസം മലയാളികളുടെ അവകാശം: മന്ത്രി കെ ബി ഗണേഷ് കുമാര്‍

ലോക കേരള സഭയുടെ യൂറോപ്പ് മേഖലാ തല ചര്‍ച്ചയില്‍ യു. കെ, അസര്‍ബൈജാന്‍, റഷ്യ, ഉക്രൈന്‍, ജര്‍മനി, പോളണ്ട്, ഫ്രാന്‍സ്, നോര്‍വെ, അയര്‍ലണ്ട്, ഫിന്‍ലന്‍ഡ്, വെയ്ല്‍സ് തുടങ്ങി വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

പ്രവാസം മലയാളിയുടെ അവകാശമാണെന്നും ലോകമെമ്പാടുമുള്ള പ്രവാസികളെ ഇരു കയ്യും നീട്ടി സ്വീകരിച്ച ചരിത്രം മലയാളികള്‍ക്കുണ്ടെന്നും ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ ചര്‍ച്ചയില്‍ പറഞ്ഞു. യൂറോപ്യന്‍ നഗരങ്ങളുടെ ശുചിത്വവും സങ്കേതിക അറിവും നവകേരള നിര്‍മ്മിതിക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:   ‘തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി…’ ; പാട്ട് ബാക്കിയാക്കി അവർ മാഞ്ഞു

കേരളത്തില്‍ വ്യവസായവും വിദ്യാഭ്യാസവും യൂറോപ്പിനെ അനുകരിച്ച് ഉയര്‍ത്താന്‍ പ്രതിനിധികളുടെ അനുഭവങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മെഡിക്കല്‍ വിദ്യാഭ്യാസത്തിന് യോജ്യമായ രാജ്യമല്ല അസര്‍ബൈജാന്‍, എങ്കിലും ധാരാളം മലയാളി വിദ്യാര്‍ത്ഥികള്‍ അവിടെ എത്തുന്നതായി അസര്‍ബൈജാന്‍ പ്രതിനിധി മാത്യു ഐക്കര പറഞ്ഞു. കേരളത്തില്‍ കൂടുതല്‍ പേര്‍ക്ക് മികച്ച മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അനുകൂല സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ജര്‍മ്മന്‍ ഭാഷ നഴ്‌സിംഗ് വിദ്യാഭ്യാസത്തിന് ഒപ്പം പഠിപ്പിക്കുന്നത് തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കും. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ സമഗ്ര ഡാറ്റ നോര്‍ക്കയില്‍ ലഭ്യമല്ലാത്തത് വെല്ലുവിളി ആയിട്ടുണ്ട്. വിദ്യാര്‍ത്ഥി, ഡൊമസ്റ്റിക് വിസകളുടെ ഡാറ്റ നോര്‍ക്കയില്‍ ലഭ്യമാക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ALSO READ:  ദുരന്തങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനും വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടാതിരിക്കാനും ആവശ്യമായ എല്ലാ കരുതലും എടുക്കേണ്ടത്: മുഖ്യമന്ത്രി

ചര്‍ച്ചയില്‍ ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ അധ്യക്ഷനായപ്പോള്‍ എം എല്‍ എ മാരായ ഡി. കെ. മുരളി, പി. വി. ശ്രീനിജന്‍, ഇ. കെ. വിനയന്‍, മുഖ്യ മന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഡോ. എസ്. കാര്‍ത്തികേയന്‍ ഐ. എ. എസ്., ജോയിന്റ് സെക്രട്ടറി ട്രാന്‍സ്‌പോര്‍ട്ട് എം. ഷീല എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News