‘അഭ്യാസം റോഡിൽ വേണ്ട, ഫ്രീക്കന്മാരുടെ കഴിവ് തെളിയിക്കാൻ പ്രത്യേക സൗകര്യം ഒരുക്കും’: കെ ബി ഗണേഷ് കുമാർ

ഫ്രീക്കന്മാരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ റോഡ് അല്ലാതെ ഒരു സ്ഥലം കണ്ടെത്തിയാൽ അതിനുള്ള നിയമാനുമതി നൽകാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. അവർ ചെയ്യുന്ന അഭ്യാസങ്ങളൊക്കെ കഴിവ് തന്നെയായിരിക്കാം പക്ഷെ അത് റോഡിൽ വേണ്ട. സ്ഥലം കണ്ടുപിടിച്ച് അറിയിച്ചാൽ തക്കതായ ഇൻഷുറൻസും കാര്യങ്ങളും ഉണ്ടെങ്കിൽ അനുവദിക്കും. എന്നാൽ റോഡിൽ അഭ്യാസം പാടില്ല. ഓരോ ജീവനും പ്രാധാന്യം നൽകുകയാണ് സർക്കാർ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

Also Read: ലേണേഴ്‌സ് പരീക്ഷയിൽ സമഗ്ര മാറ്റങ്ങളുമായി ഗതാഗതവകുപ്പ്

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അതേസമയം ലേണേഴ്‌സ് പരീക്ഷയിലെ മാറ്റങ്ങളും മന്ത്രി എടുത്തുപറഞ്ഞിട്ടുണ്ട്. ഒരു ആർ ടി ഓഫീസിൽ നിന്ന് ഒരു ദിവസം 20 ലൈസൻസിലധികം അനുവദിക്കരുതെന്നും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. വാഹനം ഓടിക്കുന്നതിലും പ്രധാനം വാഹനം കൈകാര്യം ചെയ്യുന്നതാണെന്ന് മന്ത്രി പറഞ്ഞു. ലൈസൻസ് കൊടുക്കുന്ന നടപടി കർശനമാക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. പ്രായോഗിക പരീക്ഷയിൽ കൂടുതൽ നിബന്ധനകളും ഏർപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു.

Also Read: ഡോക്ടർ നിയമന ഒഴിവ്; അപേക്ഷ ക്ഷണിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News