സംസ്ഥാനത്തെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണം ചെയ്തു: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

സംസ്ഥാനത്തെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണം ചെയ്തുവെന്ന് വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യുത നിയന്ത്രണത്തിലൂടെ ഇന്നലെ 214 മെഗാവാട്ട് കുറഞ്ഞു. എല്ലാവരും സ്വയം നിയന്ത്രിച്ചതിന് നന്ദിയുണ്ടെന്നും മന്ത്രി പറഞ്ഞു.

Also Read : കനത്ത ചൂട്; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

സംസ്ഥാനത്ത് 20% വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിക്കുന്നുള്ളു. ബാക്കിയിള്ളത് പുറത്തു നിന്നു വാങ്ങുകയാണ്. ഉപഭോക്താക്കള്‍ സ്വയം നിയന്ത്രണം കൊണ്ടുവന്നാല്‍ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന ആവശ്യം കേരള സമൂഹം ഏറ്റെടുത്തുകഴിഞ്ഞതായും ഇത് അഭിനന്ദനാര്‍ഹമാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍‍കുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസം മാക്സിമം ഡിമാന്റിലും കുറവുണ്ടായത് ഇതിന് തെളിവാണെന്ന് മന്ത്രി. വ്യാഴാഴ്ച റെക്കോര്‍‍ഡ് സൃഷ്ടിച്ച ഉപഭോഗത്തേക്കാള്‍ കുറവുണ്ടായെന്നും സ്വന്തം നിലയില്‍ ഊര്‍‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായതായും മന്ത്രി പറഞ്ഞു.

സ്വന്തം വീട്ടിലും ഓഫീസിലും വലിയ തോതില്‍ വൈദ്യുതിയുടെ കുറവ് വരുത്തി. വരും ദിവസങ്ങളിലും മാന്യ ഉപഭോക്താക്കള്‍ സഹകരിച്ചാല്‍ വൈദ്യുതി ഏവര്‍ക്കും നിയന്ത്രണങ്ങളില്ലാതെ നല്‍കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News