കോഴിക്കോട് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ മന്ത്രി കെ കൃഷ്ണൻകുട്ടി

K Krishnankutty

കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരിൽ കഴിഞ്ഞ ദിവസം മുഹമ്മദ് റിജാസ് വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ്‌ റിജാസിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ വൈദ്യുതി വകുപ്പ് മന്ത്രി നിർദേശം നൽകി. അന്തിമ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുന്നതും, അർഹമായ ധനസഹായം നൽകുന്നതുമായിരിക്കും എന്നും മന്ത്രി അറിയിച്ചു.

Also Read: സെനറ്റ് നിയമനം കോടതി റദ്ദാക്കിയ സംഭവം; ഗവർണർ ചാൻസലർ പദവിയിൽ നിന്ന് രാജിവെച്ച് ഒഴിയണം: എസ്.എഫ്.ഐ

തിങ്കളാഴ്ച പുലർച്ചയോടെയാണ് കുറ്റിക്കാട്ടൂർ സ്വദേശി റിജാസിന് കുറ്റിക്കാട്ടൂർ എ ഡബ്ല്യൂ എച് കോളേജിന് സമീപത്തെ കടയിൽ വെച്ച് ഷോക്കേറ്റത്. മഴ നനയാതിരിക്കാൻ കയറി നിന്ന കടയിലെ ഇരുമ്പ് തൂണിൽ നിന്നാണ് അപകടം സംഭവിച്ചത്. തൂണിൽ നിന്ന് ഷോകേൽക്കുന്നുണ്ടെന്ന് പരാതി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നും കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ബന്ധുക്കളും കടയുടമയും ആരോപിച്ചു.

Also Read: ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റ് നിയമനം ഹൈക്കോടതി റദ്ദാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News