കേന്ദ്ര വിഹിതം നൽകണമെങ്കിൽ കേരളം നൽകിയിട്ടുള്ള കേസ് പിൻവലിക്കണമെന്ന നിലപാട് ശരിയല്ലെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ

സംസ്ഥാനത്തിന് കേന്ദ്ര വിഹിതം നൽകണമെങ്കിൽ കേരളം നൽകിയിട്ടുള്ള കേസ് പിൻവലിക്കണമെന്ന കേന്ദ്ര നിലപാട് ശരിയല്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഹർജി പിൻവലിച്ചാലേ വിഹിതം തരികയുള്ളു എന്ന് പറയുന്നത് ശരിയല്ല. ഹർജി ഇല്ലെങ്കിലും കേന്ദ്രം തരേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. അർഹതപ്പെട്ടതും അവകാശപ്പെട്ടതുമാണ് നമ്മൾ ചോദിക്കുന്നത്. മാർച്ച് 6, 7 തീയതികളിൽ കോടതിയിൽ വിശദമായ വാദം ഉണ്ട്. അർഹതയുള്ളതു പോലും തരില്ലെന്ന് പറയുന്നത് നീതി നിഷേധമാണെന്നും മന്ത്രി പറഞ്ഞു.

ALSO READ: പാക്കിസ്ഥാന്റെ ജിഡിപിയെയും കടത്തിവെട്ടി ടാറ്റ ഗ്രൂപ്പ്; 365 ബില്യൺ ഡോളറിലധികമെന്ന് റിപ്പോർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News