‘കേന്ദ്രം കേരളത്തിനെതിരെ നടത്തുന്ന അതേ പ്രചാരണമാണ് പ്രതിപക്ഷവും നടത്തുന്നത്’: മന്ത്രി കെ എന്‍ ബാലഗോപാല്‍

കേന്ദ്രം കേരളത്തിനെതിരെ നടത്തുന്ന അതേ പ്രചാരണമാണ് പ്രതിപക്ഷവും നടത്തുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. തെറ്റായ പ്രചാരണം നടത്തിയാല്‍ അതിന്റെ നഷ്ടം കേരളത്തിലെ ഓരോ പൗരന്മാര്‍ക്കുമാണെന്നും ശരിയായി വിവരം ജനങ്ങളില്‍ എത്തിക്കാന്‍ ഈ അടിയന്തര പ്രമേയം കൊണ്ട് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ടാണ് അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായത്. ദീര്‍ഘവീക്ഷണം ഇല്ലാതെ, സംസ്ഥാനത്തെ ജനങ്ങളെ മനസ്സിലാക്കാത്ത പ്രതിപക്ഷ സമീപനം ജനങ്ങള്‍ തിരിച്ചറിയുമെന്നും കേന്ദ്രത്തിന്റെ സാമ്പത്തിക നയം കേരളത്തെ വല്ലാതെ ഞെരുക്കുന്നുവെന്നും നിയമസഭയില്‍ മന്ത്രി പറഞ്ഞു.

Also Read : സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 8.69 ശതമാനം വര്‍ധനയെന്ന് സിഎജി റിപ്പോർട്ട്

94882 കോടി രൂപ ഈ വര്‍ഷം ഇതുവരെ ട്രഷറിയില്‍ നിന്ന് മാറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒമ്പതിനായിരം കോടി രൂപ ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. നികുതി വരുമാനവും നികുതിയേതര വരുമാനവും വര്‍ധിച്ചു. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്റെ അവഗണനയാണ്. അത് പ്രതിപക്ഷത്തിനും അറിയാവുന്നതാണെന്നും ഇതിനെതിരെ പ്രതികരിക്കാന്‍ പ്രതിപക്ഷം തയ്യാറാകണ്ടേ എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News