സംസ്ഥാനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം രഹസ്യനീക്കം നടത്തിയെന്ന നീതി ആയോഗ് സിഇഒയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്: മന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രഹസ്യനീക്കം നടത്തിയെന്ന നീതി ആയോഗ് സിഇഒയുടെ വെളിപ്പെടുത്തല്‍ വാര്‍ത്ത ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ രഹസ്യനീക്കം നടത്തിയതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത സ്ഥാനത്തുള്ള ആളാണ് വ്യക്തമാക്കിയിരിക്കുന്നത്.

ധനകമീഷന്‍ ശുപാര്‍ശകള്‍ പോലും അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായാണ് കേന്ദ്ര ആസൂത്രണ കമീഷന് പകരമായി നിയോഗിച്ച നീതി ആയോഗിന്റെ സിഇഒ ബിവിആര്‍ സുബ്രഹ്‌മണ്യം പറഞ്ഞു എന്നാണ് വാര്‍ത്ത. കേന്ദ്ര നികുതി വിഹിതത്തില്‍ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന നിര്‍ദേശത്തിനു പകരം അത് 32 ശതമാനമായി കുറയ്ക്കണമെന്ന് നിര്‍ബന്ധം പിടിച്ചുവെന്ന വെളിപ്പെടുത്തല്‍ ആശങ്ക ഉയര്‍ത്തുന്നു. നികുതി വിഹിതം കുറയ്ക്കണമെന്ന കടുംപിടുത്തം പരാജയപ്പെട്ട സാഹചര്യത്തില്‍ വിവിധ കേന്ദ്ര പദ്ധതികള്‍ക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാനായി കേന്ദ്ര ബജറ്റ് പൊളിച്ചെഴുതി എന്നാണ് റിപ്പോര്‍ട്ട്.

Also Read : ശബരിമല പതിനെട്ടാംപടിക്ക് സമീപം ഇരുമുടിക്കെട്ടുമായി യുവതികള്‍ എന്നതരത്തില്‍ വ്യാജവീഡിയോ: പൊലീസ് കേസെടുത്തു

പിന്നീട് സെസും സര്‍ചാര്‍ജും വലിയതോതില്‍ ഉയര്‍ത്താന്‍ തുടങ്ങി. കേന്ദ്ര നികുതി വരുമാനത്തിന്റെ 28 ശതമാനംവരെയാണ് സെസും സര്‍ചാര്‍ജും വര്‍ധിപ്പിച്ചത്. ഇതിലൂടെ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കേന്ദ്ര നികുതി വിഹിതം കുറയ്ക്കുകയെന്ന ഗുഢതന്ത്രമാണ് നടപ്പാക്കിയത്. കേരളം വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാരിനെതിരെ ഉന്നയിക്കുന്ന ധനകാര്യ വിഷയങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് ബിവിആര്‍ സുബ്രഹ്‌മണ്യത്തിന്റെ വെളിപ്പെടുത്തല്‍.

ഭരണഘടനാ സ്ഥാപനമായ ധനകാര്യ കമീഷന്റെ പ്രവര്‍ത്തനത്തിലും ശുപാര്‍ശകളിലും ഇടപെടുന്നു എന്നത് മാത്രമല്ല ദൈനംദിന സാമ്പത്തിക കാര്യങ്ങളെ ബാധിക്കുന്ന തീരുമാനങ്ങളും നടപ്പിലാക്കുന്നു. അര്‍ഹമായതു സംസ്ഥാനത്തിന് നല്‍കാതെ ശ്വാസം മുട്ടിക്കുന്നു എന്ന സംസ്ഥാന സര്‍ക്കാര്‍ വാദം സത്യമാണ് എന്ന് ഇത്തരം വസ്തുതകളും വ്യക്തമാക്കുന്നു. അതിനെ സാധൂകരിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

സംസ്ഥാനത്തിനുള്ള കേന്ദ്ര റവന്യു വിഹിതത്തിലും വായ്പാ അനുമതിയിലും വലിയ വെട്ടിക്കുറവ് വരുത്തുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ധന നയങ്ങളും നികുതി സമ്പ്രദായത്തിലെ മാറ്റവും സംസ്ഥാനത്തിന്റെ വിഭവങ്ങളെ ചോര്‍ത്തുന്നു. ഇത്തരം കാര്യങ്ങളാണ് സുപ്രീംകോടതിയില്‍ കേരളം ഉന്നയിക്കുന്നത്. ഡല്‍ഹിയില്‍ നടത്തുവാന്‍ തീരുമാനിച്ച സമരവും ഈ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News