കേരളത്തില്‍ ആരോഗ്യവിഭാഗത്തിനായി മുടക്കുന്നത് 2000 കോടി രൂപയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇക്കാര്യം ആരും അറിയുന്നില്ലെന്നും നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നില്ലെന്നും മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ അത് പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മെഡിസെപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അറുന്നൂറ് കോടിയിലധികം രൂപ ചെലവഴിച്ചാണ് മെഡിസിപ്പ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ വേണ്ട രീതിയില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല എന്നതാണ് സത്യം. ചെറിയ സംഭവങ്ങളൊക്കെ വലിയ ആഘോഷങ്ങളാക്കി മാറ്റുന്ന സംസ്ഥാനങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here