മുഴുവൻ കേരളീയരും കേരളത്തിന്റെ താൽപര്യത്തിനായി ഒരുമിച്ച് നിൽക്കണം; മന്ത്രി കെ എൻ ബാലഗോപാൽ

കേരളത്തിൻറെ പൊതു താൽപര്യം സംരക്ഷിക്കുന്നതിന് പ്രതിപക്ഷം ഭരണപക്ഷം എന്ന വ്യത്യാസമില്ല എന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. പ്രതിപക്ഷം സഹകരിക്കുന്നത് നല്ല കാര്യമാണെന്നും മുഴുവൻ കേരളീയരും കേരളത്തിന്റെ താൽപര്യത്തിനായി ഒരുമിച്ച് നിൽക്കണമെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു.

ALSO READ: സംസാരശേഷിയില്ലാത്ത സ്ത്രീയെന്ന വ്യാജേന കബളിപ്പിച്ച് പണം തട്ടിയ ആൾ അറസ്റ്റിൽ; ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ച് കേരള പൊലീസ്

കേരളത്തിന് ഒരുമിച്ച് കേന്ദ്രത്തിന് ഒരു നിവേദനം നൽകാനായില്ല എന്നും അത് വലിയ വിഷമമുണ്ടാക്കിയ കാര്യമാണ് എന്നും മന്ത്രി വ്യക്തമാക്കി. ഇപ്പോൾ ഒരുമിച്ച് നീങ്ങാൻ തീരുമാനിക്കുന്നത് ഗുണകരമാണ് എന്നും മന്ത്രി പറഞ്ഞു.

കേരളത്തിനകത്ത്‌ വ്യത്യസ്‌ത അഭിപ്രായങ്ങൾ പറയുന്നതിന്‌ തടസ്സവുമില്ല.  കേരളത്തിനു കൂടുതൽ മുന്നേറാനുള്ള നിർദേശങ്ങളാകും ബജറ്റിലുണ്ടാകുക. കൂടുതൽ തൊഴിലവസരം, നിക്ഷേപം, ഉൽപ്പാദനം എന്നിവയ്‌ക്കായി ശ്രമിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.

ALSO READ: കേരള ലിറ്ററേച്ചർ ഫെസ്റ്റിന് ഇന്ന് സമാപനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News