വൈസ് ചാൻസലർമാരെ നിയമിക്കാൻ ഒരു മാനദണ്ഡവും വേണ്ട എന്ന നിലപാട് അപകടകരം; മന്ത്രി കെ എൻ ബാലഗോപാൽ

വൈസ് ചാൻസലർമാരെ നിയമിക്കാൻ ഒരു മാനദണ്ഡവും വേണ്ട എന്ന നിലപാട് അപകടകരമാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ്റെ 2023ലെ മുണ്ടശ്ശേരി സ്‌മാരക പുരസ്കാരങ്ങൾ സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  വിദ്യാഭ്യാസ ബില്ലാണ് നമ്മുടെ പൊതുവിദ്യാദ്യാസത്തെ ഇത്ര വ്യാപകമാക്കിയത്. അവ ഇല്ലാതാക്കുന്നതരത്തിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കേന്ദ്രം കവർന്നെടുക്കുകയാണെന്നും മലയാളഭാഷയുടെ വികാസത്തിനും വിദ്യാഭ്യാസ പരിഷ്കാരത്തിനുമായി ജോസഫ് മുണ്ടശ്ശേരി നൽകിയ സംഭാവനകൾ എന്നും ഓർക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് കലാ-സാഹിത്യ-സാംസ്കാരികരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള 50001 രൂപ ക്യാഷ് അവാർഡും പ്രസിദ്ധ ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകൽപ്പനചെയ്ത ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം പ്രശസ്ത അധ്യാപകനും നാടകസാഹിത്യകാരനും ഭാഷാപണ്ഡിതനുമായ വട്ടപ്പറമ്പിൽ പീതാംബരൻ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.

ALSO READ: ഭേദചിന്തകൾക്കതീതമാകണം ആഘോഷം, മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാവർക്കും ദീപാവലി ആശംസ നേർന്നു

വൈജ്ഞാനികസാഹിത്യരചനയ്ക്ക് യുവ എഴുത്തുകാർക്ക് ഏർപ്പെടുത്തിയിട്ടുള്ള 10001 രൂപ ക്യാഷ് അവാർഡും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ‘മഞ്ഞുരുകുമ്പോൾ’ എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ് ഡോ. യു ആതിരയും ഏറ്റുവാങ്ങി. ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ. എസ്. രാജശേഖരൻ അധ്യക്ഷനായി. ഡോ. ജെസി നാരായണൻ, ഫൗണ്ടേഷൻ ഗവേണിങ് ബോർഡ് അംഗങ്ങളായ ഡോ. പി സോമൻ, പി.എൻ. സരസമ്മ, സാഹിത്യ അക്കാദമി നിർവാഹകസമിതിയംഗം വി.എസ്. ബിന്ദു, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എസ്. രാഹുൽ എന്നിവർ സംസാരിച്ചു. മുണ്ടശ്ശേരി ഫൗണ്ടേഷൻ സെക്രട്ടറി വി. രാധാകൃഷ്ണൻ സ്വാഗതവും വിതുര ശിവനാഥ് നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News