ക്ഷേമ പെന്‍ഷന്‍ വിതരണം: സംഘങ്ങള്‍ക്ക് ഇന്‍സെന്റീവ് 70 കോടി അനുവദിച്ചു

സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കുന്നതിന് സംഘങ്ങള്‍ക്കുള്ള ഇന്‍സെന്റീവായി 70.12 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 2021 നവംബര്‍ മുതല്‍ 2022 നവംബര്‍ വരെയുള്ള കുടിശികയാണ് അനുവദിച്ചത്.

Also Read : ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തു തുടങ്ങി : ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

പെന്‍ഷന്‍ നേരിട്ട് ഗുണഭോക്താക്കള്‍ക്ക് എത്തിക്കുന്ന പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കും മറ്റ് സഹകരണ സംഘങ്ങള്‍ക്കുമാണ് ഇന്‍സെന്റീവ് ലഭിക്കുന്നത്. 22.49 ലക്ഷം പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കാണ് സംഘങ്ങള്‍ നേരിട്ട് പെന്‍ഷന്‍ തുക എത്തിക്കുന്നത്.

അതേസമയം സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്താൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വിശ്വകർമ്മ, സർക്കസ്‌, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകളാണ്‌ ഉയർത്തിയത്‌.

Also Read : സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

അവശ കലാകാര പെൻഷൻ നിലവിൽ 1000 രൂപയാണ്‌. അവശ കായികതാരങ്ങൾക്ക്‌ 1300 രൂപയും, സർക്കസ്‌ കലാകാർക്ക്‌ 1200 രുപയും, വിശ്വകർമ്മ പെൻഷൻ 1400 രൂപയുമാണ്‌ ലഭിച്ചിരുന്നത്‌. കഴിഞ്ഞ ദിവസം, അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയർത്തിയതായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News