ശബരിമല ഭക്തരില്‍ ആശങ്കയുണ്ടാക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നു : കെ. രാധാകൃഷ്ണന്‍

ശബരിമല ഭക്തരില്‍ ആശങ്കയുണ്ടാക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നുവെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ശബരിമലയില്‍ ആരുടെയും കണ്ണിര്‍ വീഴ്ത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ALSO READ: മാംസവും പറ്റില്ല ഉച്ചഭാഷിണിയും പറ്റില്ല; അധികാരത്തിലെത്തിയ ഉടൻ പ്രഖ്യാപനവുമായി മധ്യപ്രദേശ് ബിജെപി സർക്കാർ

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് വെള്ളം, ഭക്ഷണവും , ശുചി മുറി സൗകര്യവും ഉണ്ടെന്ന് ഉറപ്പ് വരുത്തും. കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമാണെങ്കില്‍ ഏര്‍പ്പെടുത്തും. ആശങ്കകള്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. എരുമേലിയില്‍ എല്ലാ സൗകര്യമുണ്ട്. ബോധപൂര്‍വ്വം അവഹേളിക്കാനുള്ള ശ്രമമാണ് നടന്നത്. ചിലര്‍ പഠിപ്പിച്ച് കൊടുത്തത് പറയുകയാണ്.

ALSO READ: നവകേരള സദസ്; ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

ഭക്തര്‍ക്കാവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ബോധപൂര്‍വ്വം ആശങ്കയുണ്ടാക്കാനുള്ള ശ്രമം നടന്നു.അതില്‍ നിന്ന് പിന്തിരിയണമെന്നാണ് പറയാനുള്ളത്. എല്ലാവരുടെയും കേന്ദ്രമെന്ന നിലയില്‍ ശബരിമലയിലെ വിശ്വാസത്തെ ദുരുപയോഗം ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News