പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദേശ പഠന സ്കോളര്‍ഷിപ്പ്; ഒഡെപ്പെക്ക് തയ്യാറാക്കിയ വെബ്‌സൈറ്റും ഉദ്ഘാടനം ചെയ്തു

പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദേശ പഠന സ്കോളര്‍ഷിപ്പ്, ഒഡെപ്പെക്കുമായി ചേര്‍ന്ന് നവീകരിച്ച് നടപ്പാക്കുന്ന പദ്ധതിയും ഒഡെപ്പെക്ക് തയ്യാറാക്കിയ വെബ്‌സൈറ്റും ഉദ്ഘാടനം ചെയ്തതായി മന്ത്രി കെ രാധാകൃഷ്ണൻ. അടുത്ത വർഷം മുതൽ വിദേശ പഠന സ്കോളർഷിപ്പ് ഇടനിലക്കാരെ ഒഴിവാക്കി ഒഡെപ്പെക്ക് മുഖേന മാത്രമാവും അനുവദിക്കുക എന്നും മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളിലേയ്ക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന പല സ്വകാര്യ ഏജന്‍സികളും അവരെ ചൂഷണം ചെയ്യുന്നതായി പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പുകള്‍ക്ക് പരാതി ലഭിച്ചതിനെ തുടർന്നാണ് സർക്കാർ ഏജൻസിയായ ഒഡെപ്പെക്ക് വഴി പദ്ധതി നടപ്പാക്കുന്നത്. വിദ്യാർഥികൾക്ക് ഓൺലൈനായി നിർദിഷ്ട വെബ് സൈറ്റിൽ അപേക്ഷിക്കാം. അഡീഷണൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ അഞ്ചംഗ സമിതി അര്‍ഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും എന്നും മന്ത്രി പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ALSO READ:ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ ആരോപണക്കേസ്; അഖില്‍ മാത്യുവിന് പങ്കില്ല; നടന്നത് ആള്‍മാറാട്ടം

മന്ത്രി കെ രാധാകൃഷ്ണന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

പട്ടികവിഭാഗം വിദ്യാര്ത്ഥികള്ക്കുള്ള വിദേശ പഠന സ്കോളര്ഷിപ്പ്, ഒഡെപ്പെക്കുമായി ചേര്ന്ന് നവീകരിച്ച് നടപ്പാക്കുന്ന പദ്ധതിയും ഒഡെപ്പെക്ക് തയ്യാറാക്കിയ വെബ്‌സൈറ്റും ഉദ്ഘാടനം ചെയ്തു. അടുത്ത വർഷം മുതൽ വിദേശ പഠന സ്കോളർഷിപ്പ് ഇടനിലക്കാരെ ഒഴിവാക്കി ഒഡെപ്പെക്ക് മുഖേന മാത്രമാവും അനുവദിക്കുക.വിദേശ രാജ്യങ്ങളിലേയ്ക്ക് വിദ്യാര്ത്ഥികളെ കൊണ്ടുപോകുന്ന പല സ്വകാര്യ ഏജന്സികളും അവരെ ചൂഷണം ചെയ്യുന്നതായി പട്ടികജാതി പട്ടികവര്ഗ്ഗ വികസന വകുപ്പുകള്ക്ക് പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് സർക്കാർ ഏജൻസിയായ ഒഡെപ്പെക്ക് വഴി പദ്ധതി നടപ്പാക്കുന്നത്. വിദ്യാർഥികൾക്ക് ഓൺലൈനായി നിർദിഷ്ട വെബ് സൈറ്റിൽ അപേക്ഷിക്കാം. അഡീഷണൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ അഞ്ചംഗ സമിതി അര്ഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും.
അടുത്തവർഷം 310 വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകാനാണ് പ്രാഥമിക ധാരണ. ബിരുദത്തിന് ചുരുങ്ങിയത് 55 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 35 വയസ്സിൽ താഴെയുള്ളവരാകണം അപേക്ഷകർ. പട്ടികവര്ഗ്ഗക്കാര്ക്ക് വരുമാന പരിധിയില്ല. 12 ലക്ഷം രൂപ വാർഷിക വരുമാനമുള്ള പട്ടികജാതി കുടുംബത്തിൽ നിന്നുള്ള കുട്ടികള്ക്കാകും 25 ലക്ഷം രൂപ വരെ സ്കോളര്ഷിപ്പ് നൽകുക. ഈ വിഭാഗത്തിൽ 175 കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകും.12 മുതൽ 20 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർ ക്ക് 15 ലക്ഷം രൂപ വരെ അനുവദിക്കും. ഒരു വിദ്യാർത്ഥിക്ക് ഒരു കോഴ്സിന് മാത്രമാകും സ്കോളർഷിപ്പ് അനുവദിക്കുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News