‘ജനങ്ങളിൽ പൂർണ പ്രതീക്ഷ; മന്ത്രി എന്ന നിലയിലുള്ള ജോലികൾ പൂർത്തീകരിച്ച് പ്രചരണത്തിന് ഇറങ്ങും’: കെ രാധാകൃഷ്ണൻ

ലോക്സഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് മന്ത്രി കെ രാധാകൃഷ്ണൻ. ആലത്തൂർ മണ്ഡലം സ്ഥാനാർത്ഥിയാണ് കെ രാധാകൃഷ്ണൻ. പാർട്ടി തീരുമാന പ്രകാരമാണ് ജീവിക്കുന്നത്. ഇപ്പോൾ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. അത് സന്തോഷ പൂർവ്വം ഏറ്റെടുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം തിരിച്ചു പിടിക്കാൻ കഴിയുമെന്നും ഇടതുപക്ഷത്തിന്റെ അംഗബലം വർധിപ്പിക്കണം എന്ന് ജനങ്ങൾക്ക് മനസിലായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ALSO READ: കണ്ണൂരില്‍ കളത്തിലിറങ്ങാന്‍ എം വി ജയരാജന്‍

നിലവിൽ പാർലമെന്റിൽ പോയവർ ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ തയ്യാറായില്ല. ദളിത് ആദിവാസി വിഭാഗങ്ങൾ വലിയ വിവേചനം രാജ്യത്ത് നേരിടുന്നു. അതല്ല കേരളത്തിലെ സ്ഥിതി. ജനങ്ങളിൽ പൂർണ പ്രതീക്ഷയുണ്ടെന്നും ജനങ്ങളാണ് എല്ലാം തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിയായല്ല ജനങ്ങൾ ആയിട്ടാണ് തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. മന്ത്രി എന്ന നിലയിലുള്ള ജോലികൾ പൂർത്തീകരിച്ച് പ്രചരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: കണ്ണൂരില്‍ കളത്തിലിറങ്ങാന്‍ എം വി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News