കിരണ്‍ കൃഷ്ണന്റെ കുതിപ്പുകള്‍ക്ക് കരുത്തേകാന്‍ വിദേശ സൈക്കിള്‍ അനുവദിച്ച് സര്‍ക്കാര്‍

കിരണ്‍ കൃഷ്ണന്റെ കുതിപ്പുകള്‍ക്ക് കരുത്തേകാന്‍ വിദേശ സൈക്കിള്‍ അനുവദിച്ച് സര്‍ക്കാര്‍. ഈ വര്‍ഷത്തെ മത്സരത്തിന് മുന്നോടിയായി ഊട്ടിയില്‍ പരിശീലനം നടത്തുമ്പോഴാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം സര്‍ക്കാര്‍ സാധ്യമാക്കിയ വിവരം കിരണ്‍ അറിയുന്നത്.
ബുധനാഴ്ച മാതാപിതാക്കളായ കൃഷ്ണന്‍ കുട്ടിക്കും കവിതയ്ക്കുമൊപ്പമെത്തി മന്ത്രി കെ രാധാകൃഷ്ണനില്‍ നിന്ന് ഉത്തരവ് ഏറ്റുവാങ്ങി. കിരണിനാവശ്യമായ പരിശീലനത്തിന് സഹായം നല്‍കാനും കാര്യവട്ടം എല്‍എന്‍സിപി ഡയറക്ടറോട് മന്ത്രി നിര്‍ദേശിച്ചു.

Also Read- ‘വിശ്വാസത്തെ ശാസ്ത്രമെന്ന് പഠിപ്പിക്കാന്‍ യഥാര്‍ത്ഥ വിശ്വാസി ആഗ്രഹിക്കില്ല; വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ പാര്‍ട്ടി ഒപ്പം നില്‍ക്കും’: മന്ത്രി പി രാജീവ്

അമേരിക്കന്‍ കമ്പനിയായ ഡൊളാന്‍ ലേറ്റെപ്പിന്റെ കാര്‍ബണ്‍ ഫ്രെയിം സൈക്കിള്‍ വാങ്ങാനാണ് പട്ടികജാതി വകുപ്പിന്റെ ശുപാര്‍ശയില്‍ 2,64,547 രൂപ അനുവദിച്ചത്. 8.2 കിലോയാണ് ഈ സൈക്കിളിന്റെ ഭാരം. 2014 ല്‍ ഒന്‍പതില്‍ പഠിക്കുമ്പോള്‍ കൊല്ലം ജില്ലാ ചാമ്പ്യനായ കിരണാണ് തുടര്‍ന്നിങ്ങോട്ട് എല്ലാ വര്‍ഷവും ജേതാവ്. ഫാത്തിമാ മാതാ കോളേജില്‍ പഠിക്കുമ്പോള്‍ എന്‍സിസിയുടെ സഹായം പരിശീലനത്തിന് ലഭിച്ചിരുന്നു. കോളേജ് പഠനം കഴിഞ്ഞതോടെ എന്‍സിസി നല്‍കിയ സൈക്കിള്‍ തിരികെ വാങ്ങി. ഇതോടെയാണ് മന്ത്രിക്ക് അപേക്ഷ നല്‍കിയത്.

Also Read- ‘ചെറിയ ആനയുടെ തലയും വലിയ മനുഷ്യന്റെ കഴുത്തും’: സതീശനെയും സുകുമാരൻ നായരെയും തിരിഞ്ഞുകൊത്തി തരൂരിന്റെ പഴയ വീഡിയോ

അടുത്ത സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനുള്ള കഠിന പരിശീലനത്തിലാണ് കിരണ്‍. 30 കിലോമീറ്റര്‍ സ്‌ക്രാച്ച് റേസാണ് ഇഷ്ട ഇനം. തന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു തന്ന മന്ത്രിയോടും സര്‍ക്കാരിനേടും നന്ദി പറഞ്ഞാണ് കിരണ്‍ മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News