ഒരു വർഷത്തിനകം സംസ്ഥാനത്തെ എല്ലാ ആദിവാസികൾക്കും വനാവകാശ നിയമപ്രകാരമുള്ള ഭൂരേഖ നൽകും;പട്ടിക വർഗക്കാരായ 20 കുടുംബങ്ങൾക്കു കൂടി ഭൂമിയുടെ അവകാശ രേഖകൾ കൈമാറി മന്ത്രി കെ രാധാകൃഷ്ണൻ

വനത്തെ ആശ്രയിച്ച് ജീവിക്കുന്ന പട്ടിക വർഗക്കാരായ 20 കുടുംബങ്ങൾക്കു കൂടി ഭൂമിയുടെ അവകാശ രേഖകൾ കൈമാറി മന്ത്രി കെ രാധാകൃഷ്ണൻ. റാന്നി പെരിനാട് പഞ്ചായത്തിലെ ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയിലെ കുടുംബങ്ങൾക്ക് വ്യക്തിഗതാവകാശ ഭൂരേഖകളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. രണ്ടാം പിണറായിസർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെയും 2680 കുടുംബങ്ങളെ മണ്ണിന്റെ ഉടമകളാക്കിയെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

also read:അച്ചൻകോവിലാറ്റിലേക്ക് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു; യുവതി മരിച്ചു, മകനെ കാണാതായി
അതേസമയം ഒരു വർഷത്തിനകം സംസ്ഥാനത്തെ എല്ലാ ആദിവാസികൾക്കും വനാവകാശ നിയമപ്രകാരമുള്ള ഭൂരേഖ നൽകുമെന്ന് മന്ത്രി ചടങ്ങിൽ പറഞ്ഞു. ആദിവാസികൾക്ക് അവകാശപ്പെട്ട ആനുകൂല്യം എല്ലാ വകുപ്പുകളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ നൽകും. നിയമതടസ്സങ്ങൾ ഉണ്ടെങ്കിൽ അവ മാറ്റാനും ഇടപെടും. ഭൂരേഖ ലഭ്യമാക്കുന്നതിന് ഭൂമി അളന്ന്‌ തിട്ടപ്പെടുത്താൻ സർവേയർമാരുടെ കുറവ്‌ നികത്തി. കുടുംബങ്ങൾക്ക് വീടുവച്ച് കൊടുക്കുന്നതും സർക്കാർ പരിഗണിക്കും. വെള്ളം, വൈദ്യുതി കണക്‌ഷനുകളും ലഭ്യമാക്കും.

also read:മഴ തടസമാകും; ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ മത്സരങ്ങൾ മാറ്റിയേക്കും

ളാഹ മഞ്ഞത്തോടിന് സമീപ പ്രദേശങ്ങളിൽ വിവിധ പഞ്ചായത്തുകളിലായി 89 കുടുംബങ്ങൾക്ക് കൂടി ഭൂരേഖ ഉടൻ നൽകും. നവകേരള സൃഷ്ടിയെന്ന സംസ്ഥാന സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഇത്തരം പദ്ധതി നടപ്പാക്കുന്നത്. ഡിസംബർ 31നകം സംസ്ഥാനത്തെ എല്ലാ ആദിവാസി മേഖലകളിലും ഇന്റർനെറ്റും ലഭ്യമാക്കുമെന്ന്‌ മന്ത്രി പറഞ്ഞു. മന്ത്രി എ കെ ശശീന്ദ്രൻ ആണ് യോഗം ഉദ്ഘാടനം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration