ദളിത് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അപലപിച്ച് മന്ത്രി കെ രാധാകൃഷ്ണൻ

മധ്യപ്രദേശിൽ 19 കാരനായ ദളിത് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദളിത് ശോഷൺ മുക്തി മഞ്ച് അഖിലേന്ത്യാ പ്രസിഡന്റും മന്ത്രിയുമായ
കെ രാധാകൃഷ്ണൻ അപലപിച്ചു.

സാഗർ ജില്ലയിലാണ് നിതിൻ അഹിർവാർ  എന്ന യുവാവിനെ അമ്മയുടെ മുന്നിൽ മർദ്ദിച്ച് കൊന്നത്. തടയാൻ എത്തിയ അമ്മയെയും വിവസ്ത്രയാക്കി മർദ്ദിച്ചു.
കൊല്ലപ്പെട്ട യുവാവിന്റെ സഹോദരിയുടെ കുഞ്ഞിനെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതികളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

also read:വിദ്വേഷത്തിന്റെ വിളനിലമായി ഇന്ത്യയെ മാറ്റാനാണ് ഹിന്ദുത്വ വർഗീയത ശ്രമിക്കുന്നത്; ഉത്തർപ്രദേശിലെ സ്കൂളിലെ സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മഹാരാഷ്ടയിൽ നാലു പട്ടിക ജാതിക്കാരെ മർദ്ദിച്ച് തലകീഴായി കെട്ടിത്തൂക്കിയതും കഴിഞ്ഞ ദിവസമാണ്. ബിജെപി ഭരണത്തിൽ ദലിത് കുടുംബങ്ങൾക്കൊന്നും രക്ഷയില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണിതെന്നും രാധാകൃഷ്ണൻ പറഞ്ഞു.

also read:വാഹനത്തിലെ ഇൻഡിക്കേറ്റർ എപ്പോഴൊക്കെ ഇടണം; നിര്‍ദ്ദേശങ്ങളുമായി കേരള പൊലീസ്

ഗുജറാത്തിലും യു പി യിലും സംഘ പരിവാർ പട്ടികജാതിക്കാർക്കുനേരെ നടത്തിയ അതിക്രമങ്ങൾ രാജ്യമെങ്ങും വ്യാപിപ്പിക്കുകയാണ്. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയർത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News