ഭക്തി മറ്റ് താത്പര്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ഭക്തിയുടെ പേരിൽ വരുന്നവർക്ക് നല്ല മനസുണ്ടെങ്കിലേ സമൂഹത്തിന് ഗുണമുണ്ടാകു- ശബരിമലയിൽ ഹരിവരാസനം അവാർഡ് തമിഴ് പിന്നണി ഗായകൻ പി കെ വീരമണി ദാസന് നൽകി സംസാരിക്കുകയായിരുന്നു രാധാകൃഷ്ണൻ.
അയോധ്യ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രാണപ്രതിഷ്ഠ ചെയ്യാനിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പരോക്ഷ വിമർശനം. സാധാരണ ഗതിയിൽ ക്ഷേത്ര പ്രതിഷ്ഠകളെല്ലാം താന്ത്രിക ജ്ഞാനമുള്ളവരാണ് നിർവഹിക്കുക. എന്നാൽ തീർത്തും രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങ് കേന്ദ്ര സർക്കാരും ബിജെപിയും ഏറ്റെടുത്തിരിക്കുകയാണ്. കൂടാതെ, രാജ്യത്തുടനീളമുള്ള രാഷ്ട്രീയ സാമൂഹിക പ്രമുഖരെയെല്ലാം രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ലോക്സഭാ ഇലക്ഷന് മുന്നോടിയായുള്ള രാഷ്ട്രീയ താത്പര്യങ്ങളാണ് പ്രതിഷ്ഠ ചടങ്ങിന് പിന്നിലെന്ന വിമർശനം ഇതിനോടകം തന്നെ ഉയർന്നുവന്നിട്ടുണ്ട്.
Also Read: മാലദ്വീപ്: ഇന്ത്യ അനുകൂല പാർടി സ്ഥാനാർഥി ആദം അസിം മേയറായി തെരഞ്ഞെടുക്കപ്പെട്ടു
വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരമാവധി ഹിന്ദു വോട്ടുകള്‍ സമാഹരിക്കുകയെന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്. ഇതിന്‍റെ ഭാഗമായാണ് അയോധ്യ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലും മോദി തന്നെ മുഖ്യകാര്‍മികത്വം വഹിക്കാനൊരുങ്ങുന്നത്. ജനുവരി 22നാണ് രാമക്ഷേത്ര പ്രാണ പ്രതിഷ്‌ഠ ചടങ്ങ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here