‘ദേവസ്വത്തിന് ലഭിക്കുന്ന പണം മിത്തു മണി എന്ന് പറഞ്ഞ് കളിയാക്കുന്നത് ശരിയല്ല’; സലിം കുമാറിന് മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണൻ

നടൻ സലിം കുമാറിന്റെ മിത്തിസം മന്ത്രി പരാമർശത്തിൽ പ്രതികരിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. തന്നെ കുറിച്ച് പറയുന്നതിൽ ഒന്നും പറയാനില്ല.ഓരോ കാര്യങ്ങളും സയന്റിഫിക്ക് ആണോ അല്ലയോ എന്ന് പറയേണ്ട കാര്യം ദേവസ്വം മന്ത്രിക്ക് ഇല്ല… ദേവസ്വത്തിന് ലഭിക്കുന്ന പണം മിത്തു മണി എന്ന് പറഞ്ഞ് കളിയാക്കുന്നത് ശരിയല്ല.2018 മുതൽ 2023 വരെ 468 കോടി രൂപ ദേവസ്വം ബോർഡ് പ്രവർത്തനത്തിനായി നൽകിയിട്ടുണ്ടെന്നും വിശ്വാസങ്ങളെ സംരക്ഷിക്കാൻ ചെയ്യുന്നതെല്ലാം സർക്കാർ നിലപാട് സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ക്ഷേത്രങ്ങളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുക്കാൻ ഈ സർക്കാർ ഒരു പാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്.
വിശ്വാസങ്ങളെ വ്രണപ്പെടുത്താൻ സർക്കാർ ഒന്നും ചെയ്യുന്നില്ല… സ്പീക്കർ എ എൻ ഷംസീർ കാര്യങ്ങൾ വിശദമാക്കിയിട്ടുണ്ട്. എൻഎസ്എസ് നാമജപയാത്രയ്‌ക്കെതിരെ കേസ് എടുക്കുന്നത് ആളെ നോക്കിയല്ലെന്നും
അനുമതി കൂടാതെ റോഡ് ബ്ലോക്ക് ചെയ്താൽ ആർക്ക് എതിരെ വേണമെങ്കിലും കേസ് എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Also Read: ഹെലികോപ്റ്റർ പറത്തരുതെന്ന് ശുപാർശ; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കുന്നു

അതേസമയം, സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ശാസ്ത്രം- മിത്ത് പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു സലിം കുമാര്‍ പ്രതികരിച്ചത്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നാണെന്നും ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്ന് വിളിക്കണമെന്നുമാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

‘മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്ന് വിളിച്ചു തുടങ്ങണം. ഭണ്ഡാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്,’ എന്നാണ് സലിം കുമാര്‍ പറഞ്ഞത്.

ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ ബി.ജെ.പിയും എന്‍.എസ്.എസും വലിയ പ്രതിഷേധം നടത്തുന്ന സാഹചര്യത്തിലായിരുന്നു സലിം കുമാര്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചത്.

Also Read: പരുമല വധശ്രമ കേസിൽ നിലവിൽ പ്രതി അനുഷ മാത്രമെന്ന് പൊലീസ്; മരുമകനുമായി ബന്ധപ്പെട്ട് പരാതിയില്ലെന്ന് സ്നേഹയുടെ അച്ഛൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News