ഡി കെ ശിവകുമാറിന്റെ ആരോപണം; ക്ഷേത്രത്തിലെ മൃഗബലിയെ കുറിച്ച് അന്വേഷിച്ചു, പ്രാഥമിക അന്വേഷണത്തില്‍ ഒന്നും കണ്ടെത്തിയിട്ടില്ല: മന്ത്രി കെ രാധാകൃഷ്ണന്‍

കര്‍ണാടക സര്‍ക്കാരിനെതിരെ കേരളത്തില്‍ ശത്രുസംഹാര പൂജ നടത്തിയെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണന്‍. ഡി കെ ശിവകുമാര്‍ ഉന്നയിച്ചത് വലിയ ആരോപണമാണെന്നും ശിവകുമാര്‍ പറഞ്ഞ രാജരാജേശ്വരി ക്ഷേത്രത്തിലെ മൃഗബലിയെ കുറിച്ച് അന്വേഷിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

രാജ രാജേശ്വര ക്ഷേത്രം ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് സംസാരിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. അങ്ങനെ ഒന്നും നടന്നിട്ടില്ല എന്നാണ് മനസിലാക്കിയത്. വേറെ എവിടെലും നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

തന്നെയും കർണ്ണാടക സർക്കാരിനെയും താഴെയിറക്കാൻ കർണ്ണാടകത്തിൽ നിന്നുള്ളവർ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ പഞ്ചബലി നടത്തിയെന്നായിരുന്നു ശിവകുമാറിൻ്റെ ആരോപണം. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തില്‍ മന്ത്രവാദം നടത്തിയെന്നാണ് ശിവകുമാറിന്റെ ആരോപണം. മൃഗങ്ങളെ ബലി നല്‍കുന്നതടക്കമുള്ള ശത്രുസംഹാര പൂജയാണ് കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ നടത്തിയതെന്നും ശിവകുമാർ ആരോപിച്ചിരുന്നു.

ALSO READ: ‘കര്‍ണാടക സർക്കാരിനെതിരേ കേരളത്തിൽ ശത്രുസംഹാര പൂജ, ആടുകളെയും പോത്തുകളെയും ബലിനൽകി’, ആരോപണവുമായി ഡി.കെ ശിവകുമാർ

‘കര്‍ണാടകയിലെ ഞങ്ങളുടെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേരളത്തിലെ ഒരു ക്ഷേത്രത്തിനടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് മന്ത്രവാദ ചടങ്ങുകള്‍ നടത്തിയതായി എനിക്ക് വിശ്വസനീയമായ വിവരം ലഭിച്ചു. അവര്‍ ‘രാജകണ്ഡക’, ‘മരണ മോഹന സ്തംഭന’ യാഗങ്ങള്‍ നടത്തി. കേരളത്തില്‍ നടക്കുന്ന മന്ത്രവാദ ചടങ്ങുകളേക്കുറിച്ച് അറിയുന്നവരാണ് യാഗങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംബന്ധിച്ച വിവരങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയത്’, ഡി.കെ.ശിവകുമാര്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News