‘ആദിമം’ പ്രദര്‍ശനം; നടന്നത് കലാപ്രകടനങ്ങളുടെ അവതരണം: മന്ത്രി കെ. രാധാകൃഷ്ണന്‍

കേരളീയത്തിലെ ‘ആദിമം’ പ്രദര്‍ശനത്തെചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി കെ. രാധാകൃഷ്ണനും ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണനും രംഗത്തെത്തി. ആദിവാസികളെ പ്രദര്‍ശന വസ്തുവാക്കിയിട്ടില്ല. അവിടെ അവരുടെ കലാപ്രകടനങ്ങളുടെ അവതരണമാണ് നടത്തിയതെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

Also Read : തൃശൂര്‍ മലങ്കര ആശുപത്രിയില്‍ മൂന്നര വയസുകാരന്‍ മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

കേരളീയത്തിലെ ആദിമം പ്രദര്‍ശനത്തില്‍ ആദിവാസികളെ പ്രദര്‍ശിപ്പിച്ചൂവെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം. പിന്നീട് അത് മാധ്യമങ്ങള്‍ ഏറ്റെടുത്തു. എന്നാല്‍ ആരോപണം നിക്ഷേധിച്ച് ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലെ പ്രചരണത്തിനെതിരെ മറ്റ് നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്.

Also Read : ഇന്ന് ദേശീയ അര്‍ബുദ ബോധവത്ക്കരണ ദിനം

എന്തുകൊണ്ടാണ് ആദിവാസി കലാപ്രകടനങ്ങള്‍ ചിലര്‍ക്ക് പ്രദര്‍ശനങ്ങള്‍ മാത്രമായതെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ ചോദിച്ചു. കഥകളിയും മറ്റു ക്ഷേത്രകലകളും തിരുവാതിരക്കളിയുമെല്ലാം എത്രയോ കാലമായി തിരുവനന്തപുരത്ത് അരങ്ങേറുന്നു. അതൊന്നും പ്രദര്‍ശനവും കെട്ടുകാഴ്ചയായും ആര്‍ക്കും തോന്നാന്നത് എന്തെന്നും അശോകന്‍ ചരുവില്‍ ഫേസ് ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News