നവകേരള സദസിനെതിരെയുള്ള ഓരോ ആരോപണങ്ങളും പരാജയപ്പെടുകയാണ്: മന്ത്രി. കെ. രാജന്‍

നവകേരള സദസിനെതിരെയുള്ള ഓരോ ആരോപണങ്ങളും പരാജയപ്പെടുകയാണെന്ന് മന്ത്രി കെ.രാജന്‍.

ALSO READ: മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ട്രെയിനില്‍ നിന്ന് ചാടിയത് പൊലീസുകാരെ തള്ളി മാറ്റി

നവകേരള സദസിനെ കുറിച്ചുള്ള അപസര്‍പക കഥകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളികളയണം. സര്‍ക്കാരിനോട് ജനത്തിനുള്ള ആഭിമുഖ്യം പുറത്തുവരുമ്പോള്‍, 30 ദിവസം പിന്നിടാന്‍ പോകുന്ന നവകേരള യാത്ര ആരംഭിച്ച ദിനങ്ങളില്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ അടിയുറച്ചുനില്‍ക്കാന്‍ പ്രതിപക്ഷത്തിനായോ. യാത്രക്കിടയില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അനുസരിച്ച് വാര്‍ത്തകള്‍ മെനഞ്ഞ മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണം. നവകേരള ബസിനെ കുറിച്ചുള്ള പ്രചരണങ്ങള്‍ മുഖ്യമന്ത്രി പൊളിച്ചു. ഓരോ ജില്ലകളിലെത്തുമ്പോഴും ആരോപണങ്ങള്‍ സൃഷ്ടിക്കുന്നു. ദയനീയമായി ഓരോ കഥയും പരാജയപ്പെടുന്നു. നവകേരള സദസിന് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്നു. കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതികരിക്കാന്‍ എംപിമാര്‍ തയ്യാറാകുന്നു. കേരളത്തെ നവകേരളത്തിലേക്ക് നയിക്കാന്‍ സര്‍ക്കാരിന് മുന്നിലുള്ള തടസങ്ങളെ മറികടക്കാനും നമ്മള്‍ ഒന്നാണെന്നും തെളിയിക്കാനാണ് ഈ യാത്രയെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News