നവകേരള സദസിലെ അപേക്ഷകൾ യുദ്ധകാല അടിസ്ഥാനത്തിൽ തീർപ്പാക്കും; മന്ത്രി കെ രാജൻ

നവകേരള സദസിലെ അപേക്ഷകൾ യുദ്ധകാല അടിസ്ഥാനത്തിൽ തീർപ്പാക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. മണ്ഡലാടിസ്ഥാനത്തിൽ റവന്യു വകുപ്പ് നോഡൽ ഓഫീസർമാരെ നിയമിക്കും. റവന്യൂ സെക്രട്ടറിയേറ്റ് യോഗം ചേർന്ന് കൂടുതൽ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

Also Read; കാസര്‍ഗോഡ് തൊട്ടില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി എട്ട് മാസം പ്രായമായ കുട്ടി മരിച്ചു

നവകേരള സദസുമായി ബന്ധപ്പെട്ട അപേക്ഷകൾ യുദ്ധകാല അടിസ്ഥാനത്തിൽ തീർപ്പാക്കാൻ ഓരോ നിയോജകമണ്ഡലാടിസ്ഥാനത്തിൽ നോഡൽ ഓഫീസർമാരെ നിയമിക്കാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. അപേക്ഷകൾ തീർപ്പാക്കുന്നതിനായി സമഗ്രമായ രൂപരേഖ വകുപ്പ് തയ്യാറാക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. റവന്യൂ സെക്രട്ടറിയേറ്റിൽ ലാൻഡ് കമ്മീഷണർ രൂപരേഖ അവതരിപ്പിക്കും.

Also Read; കാറിൽ കടത്തിയ കഞ്ചാവ് പിടികൂടി; സംഭവം തിരുവനന്തപുരത്ത്

ഒരു ലക്ഷത്തി പതിനയ്യായിരം അപേക്ഷകളാണ് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് നവകേരള സദസിൽ ലഭിച്ചിട്ടുള്ളത്. കൂടുതൽ അപേക്ഷകൾ വന്നിട്ടുള്ളത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടാണ്. ഇതിനുപുറമേ പട്ടയം, സർവ്വേഭൂമി തരം മാറ്റം, ഭൂനികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ പരാതികളാണ് വന്നിട്ടുള്ളത്. അപേക്ഷകൾ തീർപ്പാക്കുന്നതിന് വേണ്ടി മുൻഗണന അടിസ്ഥാനത്തിൽ അപേക്ഷകൾ വേർതിരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News