സൂചിപ്പാറ സൺറൈസ് വാലിയിൽ നിന്നുമുള്ള വനമേഖലകൾ കേന്ദ്രീകരിച്ചാകും നാളെ പരിശോധനയെന്ന് മന്ത്രി കെ രാജൻ. നേവി ഹെലിക്കോപ്റ്റര്‍ സജ്ജം. സൈന്യവും വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിലിന് നേതൃത്വം നൽകും. എയർ ലിഫ്റ്റിലൂടെ ഇവിടെ നിന്നും കണ്ടെത്തുന്ന മൃതദേഹങ്ങൾ നീക്കം ചെയ്യുമെന്നും ഇതിനുവേണ്ടി പ്രത്യേകം ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രാവിലെ 8 മണിയോടെ വനമേഖലകൾ കേന്ദ്രീകരിച്ച് പരിശോധന തുടങ്ങും. നാളെയും 6 സോണുകളായി തിരിച്ചാണ് പരിശോധനയെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ഇവിടെ തൊഴിലുറപ്പ് പദ്ധതിയിലൂടെ 180 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും. തൊഴിലുറപ്പ് പദ്ധതി വഴിയുള്ള റോഡ് നിർമ്മാണ പരിധി 10 ശതമാനം എന്നുള്ളത് വർദ്ധിപ്പിക്കും. 40 ശതമാനം മെറ്റീരിയൽ വർക്ക് പരിധി കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി. തകർന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരം കണക്കാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നാളെ മുതൽ പരിശോധന നടത്തും. പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വിവരങ്ങൾ വിദഗ്ധർ പരിശോധിച്ച് തീരുമാനിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here