ഉന്നയിക്കപ്പെട്ട വിഷയങ്ങളില്‍ നിന്ന് ഞങ്ങള്‍ ഒളിച്ചോടും എന്നും കരുതേണ്ട, എല്ലാം ചര്‍ച്ച ചെയ്യും: മന്ത്രി കെ രാജന്‍

K RAJAN

എന്താണ് ഇന്ന് കേരള നിയമസഭയില്‍ നടന്നതെന്നും പ്രതിപക്ഷം എന്തിനാണ് ബഹിഷ്‌കരിച്ചതെന്നും മന്ത്രി കെ രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. ഉന്നയിക്കപ്പെട്ട വിഷയങ്ങളില്‍ നിന്ന് ഞങ്ങള്‍ ഒളിച്ചോടും എന്നും കരുതേണ്ടെന്നും എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്തു തന്നെ മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ:  ‘പ്രതിപക്ഷം കെട്ടിപ്പൊക്കി കൊണ്ടുവന്ന നുണക്കുട്ടാരങ്ങള്‍ നിയമസഭാതലത്തില്‍ തകര്‍ന്നടിഞ്ഞു’: മന്ത്രി എം ബി രാജേഷ്

അപക്വമായ നിലപാടാണ് പ്രതിപക്ഷത്തിന്റേത് എന്ന് പറഞ്ഞ കാര്യമാണോ പ്രതിപക്ഷ നേതാവിനെ പ്രകോപിപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു. അങ്ങനെയെങ്കില്‍ അത് സഭാ രേഖരകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെടാമായിരുന്നു.ബോധപൂര്‍വ്വം പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. ഇതുകൊണ്ട് സഭ അവസാനിക്കുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News