തെരഞ്ഞെടുപ്പിന് മുൻപ് വനിതാ സംവരണ ബില്ല് നടപ്പിലാക്കാൻ മോദിക്ക് ചങ്കൂറ്റമുണ്ടോ? മന്ത്രി കെ രാജൻ

തെരഞ്ഞെടുപ്പിന് മുൻപ് വനിതാ സംവരണ ബില്ല് നടപ്പിലാക്കാൻ മോദിക്ക് ചങ്കൂറ്റമുണ്ടോയെന്ന ചോദ്യം ഉന്നയിച്ച് മന്ത്രി കെ രാജൻ. മോദി വന്നതുകൊണ്ട് തൃശൂരിൽ കച്ചവടക്കാർക്ക് നേട്ടമുണ്ടായെന്നും നല്ല കച്ചവടം തന്നതിന് നന്ദിയുണ്ടെന്നും മന്ത്രി പറഞ്ഞു. മണിപ്പൂരിലെ ദാരുണമായ സംഭവത്തിൽ മോദി മാപ്പ് പറയണമായിരുന്നുവെന്ന് പറഞ്ഞ മന്ത്രി വടക്കുംനാഥൻ്റെ മണ്ണിൽ വനിതകളുടെ മുന്നിൽ മോദി അത് ഏറ്റു പറയണമായിരുന്നുവെന്നും മാധ്യമങ്ങളോട് മന്ത്രി പറഞ്ഞു.

ALSO READ: ഓൺലൈൻ ഗെയിമിനിടെ വിര്‍ച്വലായി കൂട്ട ബലാത്സംഗത്തിനിരയായെന്ന് പതിനാറുകാരിയുടെ പരാതി, ലോകത്തിലെ തന്നെ ആദ്യത്തെ കേസ്

മൈക്കും കുഴലും കിട്ടിയാൽ എന്തും പറയാം എന്ന് വിചാരിക്കരുതെന്നും, ആൾക്കൂട്ടത്തിന്റെ കയ്യടി കിട്ടാൻ ചിലർ എന്തും പറയുമെന്നും കെ സുരേന്ദ്രന്റെ വിമര്ശനങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിൽ ഏഴര കൊല്ലമായി മുഖ്യമന്ത്രിയെയും മന്ത്രിമാരെ ഒന്ന് സ്പർശിക്കാൻ കഴിഞ്ഞില്ലെന്നും, പലരും പടച്ചുവിടുന്ന അപസർപ്പക കഥകളെ തങ്ങൾ ഭയപ്പെടുന്നില്ലെന്നും മന്ത്രി പറഞ്ഞു.’

ALSO READ: ‘അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തേക്കും’, ഭീതി പ്രകടിപ്പിച്ച് ആം ആദ് മി നേതാക്കൾ; പോസ്റ്റുകൾ പങ്കുവെച്ചു

‘ഞങ്ങൾ ഇതിനെ ഭയപ്പെടുന്നില്ല. ഏത് അന്വേഷണത്തെയും നേരിടാൻ ഒരു പ്രയാസവും ഇല്ല എന്ന് നേരത്തെ പറഞ്ഞതാണ്. ഇതുവരെ ഏത് കഥയാണ് നിങ്ങൾക്ക് കിട്ടിയത്. പ്രധാനമന്ത്രി എന്ന പദത്തിലിരുന്ന് മോദി ഇങ്ങനെ പറയാമോ എന്ന് പുനരാലോചിക്കണം. പ്രധാനമന്ത്രിയുടെ പ്രസംഗം കട്ട് ആൻഡ് പേസ്റ്റ് ആണ്. പിന്നെ തൃശ്ശൂർ സീറ്റ്, ആരും ആ കട്ടില് കണ്ടു പനിക്കേണ്ട’, മന്ത്രി കെ രാജൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News