യുഡിഎഫിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മന്ത്രി കെ രാജന്‍. കേരളത്തിന് നല്‍കേണ്ട അര്‍ഹമായ വിഹിതം ആവശ്യപ്പെട്ടുകൊണ്ട് ഒറ്റക്കെട്ടായി പ്രതിഷേധം നടത്തുകയാണ് വേണ്ടതെന്നും എന്നാല്‍ ഇതില്‍ നിന്ന് വിട്ട് നില്‍ക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
also read- കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയില്‍
ബിജെപി സര്‍ക്കാരിന്റെ ഒരു ഔദാര്യവും കേരളത്തിന് വേണ്ട. കേരളത്തിന് അര്‍ഹമായ വിഹിതമാണ് ആവശ്യപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എംപിമാര്‍ ധനകാര്യവകുപ്പിന് നിവേദനം നല്‍കണം. മൂന്നരക്കോടി വരുന്ന മലയാളികളെ പട്ടിണിക്കിടുന്നതിനെതിരെ നടത്തേണ്ട സമരമാണിത്. ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കാന്‍ കേരളത്തിലെ ധനകാര്യമന്ത്രി മൂന്ന് ദിവസം ദില്ലിയിലുണ്ടായിരുന്നു. കേന്ദ്രധനകാര്യമന്ത്രിയെ കണ്ട് കേരളത്തിന്റെ അവസ്ഥ പറയാനാന്‍ കേരളത്തില്‍ നിന്ന് പോയ യുഡിഎഫിലെ അംഗങ്ങള്‍ തയ്യാറായില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here