മറ്റു മാധ്യമങ്ങൾ കണ്ണടച്ചിരുന്നപ്പോൾ കൈരളി മാത്രമാണ് യാഥാർഥ്യം കണ്ടത്; കൈരളി ന്യൂസിനെ അഭിനന്ദിച്ച് മന്ത്രി കെ രാജൻ

മറ്റു മാധ്യമങ്ങൾ കണ്ണടച്ചിരുന്നപ്പോൾ കൈരളി മാത്രമാണ് യാഥാർഥ്യം കാണാനുള്ള ധൈര്യം കാണിച്ചതെന്ന് മന്ത്രി കെ രാജൻ. നവകേരള സദസിന്റെ ഭാഗമായി കൊല്ലത്തെ ബീച്ചിലാണ് മന്ത്രി കൈരളി ന്യൂസിനെ അഭിനന്ദിച്ച് സംസാരിച്ചത്. നവകേരള സദസ് ആരംഭിക്കും മുൻപേ വിവാദങ്ങൾ ആരംഭിച്ചു. ഒന്നിനും 24 മണിക്കൂർ ആയുസുണ്ടായില്ല. അത് പൊതുസമൂഹത്തിനു മുൻപിൽ തുറന്നുകാട്ടാൻ കൈരളി സഹായിച്ചുവെന്നും മന്ത്രി പറഞ്ഞു.

Also Read: നവകേരള സദസ് ഇന്ന് തിരുവനന്തപുരത്തേക്ക്

നവകേരള സദസിൽ ഒരു ജനങ്ങളുടെയും മുഖത്തിന്റെ കണ്ണാടിയാകാനും സദസ് കാണാൻ കഴിയാത്ത മറ്റു ജനങ്ങളുടെ കണ്ണായും മാറാൻ കൈരളി ന്യൂസിനായി എന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ് ഇന്ന് പതിനാലാം ജില്ലയിലേക്ക് കടക്കുകയാണ്. നവകേരള ബസിനുള്ളിൽ പലപ്പോഴും യാഥാർഥ്യമറിയാൻ വേണ്ടി കൈരളി തന്നെയാണ് കാണാറുള്ളത്. മാധയമപ്രവർത്തനത്തിന്റെ യഥാർത്ഥ കർത്തവ്യം തന്നെയാണ് കൈരളി നിർവഹിച്ചത്.

Also Read: ശബരിമലയില്‍ വന്‍ തിരക്ക്; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, മുന്നൊരുക്കങ്ങളുമായി പൊലീസ്

വളരെ വികാരഭരിതമായാണ് ജനങ്ങൾ സദസിനെ ഏറ്റെടുത്ത്. ജനങ്ങൾ സദസ്സിലേക്ക് ഒഴുകിയെത്തുന്നതിന്റെ കാരണവും അത് തന്നെയാണ്. പതിനായിരങ്ങളാണ് ഇതിനോടകം സദസിനെ നെഞ്ചേറ്റിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News