മലയാള ഭാഷ ഉള്ളിടത്തോളം എംടിയുടെ വാക്കുകളും കഥാപാത്രങ്ങളും മലയാളികൾക്കൊപ്പം ജീവിക്കും; അനുശോചിച്ച് മന്ത്രി കെ രാജൻ

എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി കെ രാജൻ. കഥകള്‍കൊണ്ട് മലയാളികളുടെ മനസുനിറച്ച ഏറ്റവും പ്രിയപ്പെട്ട എം ടി വാസുദേവന്‍ നായര്‍ കഥാവശേഷനായിരിക്കുന്നു. പുന്നയൂര്‍ക്കുളത്ത് കളിച്ചുവളര്‍ന്ന എംടി, ചാവക്കാട് ബോര്‍ഡ് സ്‌കൂളില്‍ അധ്യാപകനായി സേവനമനുഷ്ടിച്ചു എന്നത് തൃശൂര്‍ക്കാരന്‍ എന്ന നിലയില്‍ സ്വകാര്യ അഹങ്കാരമായാണ് ഞാന്‍ മനസില്‍ സൂക്ഷിച്ചിരുന്നത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ സാഹിത്യ രചനകള്‍ തുടങ്ങിയ എംടി, പിന്നീട് മലയാള കഥാലോകത്ത് അതികായനായി. നിലപാടുകളിൽ സന്ധിയില്ലാത്ത കാർക്കശ്യം അദ്ദേഹത്തിൻ്റെ പ്രത്യേകതയായിരുന്നു. പാതിരാവും പകല്‍ വെളിച്ചവും എന്ന ആദ്യ നോവല്‍ മുതല്‍ നാലുകെട്ടും മഞ്ഞും ഗോപുരനടയിലും കാലവും അസുരവിത്തുമെല്ലാം വായിച്ചാലും വായിച്ചാലും മതിവരാത്ത എത്രയെത്ര കഥകള്‍. നോവലിസ്റ്റായും തിരക്കഥാകൃത്തായും സിനിമാ സംവിധായകനായും നാടകകൃത്തായും പത്രപ്രവര്‍ത്തകനായും എംടിയെ മലയാളം കണ്ടു. ജ്ഞാനപീഠമുള്‍പ്പടെ രാജ്യത്തിന്റെ ആദരവെല്ലാം എംടിയെ തേടിയെത്തി.

also read: ‘മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന് നികത്താനാവാത്ത നഷ്ടം’: എം ടിയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

എണ്ണിയാലൊടുങ്ങാത്ത നോവലുകളും കഥകളും സിനിമകളും നമുക്ക് സമ്മാനിച്ച് ഇനിയൊരു ‘രണ്ടാമൂഴം’ ഇല്ലാതെ എല്ലാം തിളക്കമുള്ള ഓര്‍മ്മകളുടെ ‘വിലാപയാത്ര’യായി മലയാളികളുടെ മനസില്‍ എന്നുമുണ്ടാകും. മലയാള ഭാഷ ഉള്ളിടത്തോളം എംടിയുടെ വാക്കുകളും കഥാപാത്രങ്ങളും മലയാളികൾക്കൊപ്പം ജീവിക്കുമെന്നും മന്ത്രി അനുശോചന കുറിപ്പിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News