107 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്ത് മന്ത്രി കെ രാജൻ

നിലമ്പൂർ താലൂക്കിലെ അമരമ്പലം വില്ലേജിലെ 107 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്ത് മന്ത്രി കെ രാജൻ .അർഹരായ എല്ലാവർക്കും പട്ടയം നൽകാൻ ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിജയകരമായി പുരോഗമിക്കുകയാണ് എന്ന് മന്ത്രി വി അബ്ദുറഹിമാൻ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

ALSO READ: സഹകരണമേഖലയിൽ പുതിയൊരു മൂല്യവർധിത ഭക്ഷ്യോൽപ്പന്ന നിർമ്മാണ യൂണിറ്റ് കൂടി ഉദ്‌ഘാടനം ചെയ്തു

പട്ടയം ലഭിച്ചവരുടെ കണ്ണുകളിൽ പ്രകടമായ ആഹ്ലാദത്തിന് അളവില്ലായിരുന്നു എന്നാണ് മന്ത്രി പങ്കുവെച്ച പോസ്റ്റിൽ പറയുന്നു . പട്ടയം ഏറ്റുവാങ്ങുമ്പോൾ ഓരോരുത്തരും ആനന്ദക്കണ്ണീർ പൊഴിച്ചു എന്നും അവരുടെ ഏറ്റവും വലിയ ജീവിത സ്വപ്നമാണ് സഫലമായത് എന്നും മന്ത്രി കുറിച്ചു. ഈ സർക്കാർ എന്നും ജനങ്ങൾക്കൊപ്പമുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. ഇതിന്റെ ചിത്രങ്ങളും മന്ത്രി പങ്കുവെച്ചു.

മന്ത്രി വി അബ്ദുറഹിമാന്റെ ഫേസ്ബുക് പോസ്റ്റ് 

കരുതലോടെ കാത്ത് ഒപ്പമുണ്ട് 
നിലമ്പൂർ താലൂക്കിലെ അമരമ്പലം വില്ലേജിലെ 107 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു. റവന്യൂ മന്ത്രി കെ രാജൻ വിതരണം നിർവഹിച്ചു.
അർഹരായ എല്ലാവർക്കും പട്ടയം നൽകാൻ ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിജയകരമായി പുരോഗമിക്കുകയാണ്. പട്ടയം ലഭിച്ചവരുടെ കണ്ണുകളിൽ പ്രകടമായ ആഹ്ലാദത്തിന് അളവില്ലായിരുന്നു. പട്ടയം ഏറ്റുവാങ്ങുമ്പോൾ ഓരോരുത്തരും ആനന്ദക്കണ്ണീർ പൊഴിച്ചു. അവരുടെ ഏറ്റവും വലിയ ജീവിത സ്വപ്നമാണ് സഫലമായത്. ഈ സർക്കാർ എന്നും ജനങ്ങൾക്കൊപ്പമുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News