പീച്ചി ഡാമിൻറെ ജലസംഭരണി പ്രദേശത്ത് വള്ളം മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായ ഉത്തരവ് കൈമാറി മന്ത്രി കെ രാജൻ. അടിയന്തര ഇടപെടലിലൂടെ ധനസഹായത്തിനുള്ള ഉത്തരവ് പുറത്തിറക്കിയതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ നിന്നും 4 ലക്ഷം രൂപയാണ് നിയമാനുസൃത അവകാശികൾക്ക് അനുവദിച്ചിട്ടുള്ളത്.
ALSO READ:കൊച്ചി മെട്രോയുടെ പ്രവർത്തന ലാഭം വികസനക്കുതിപ്പിന് ശക്തി പകരും; മുഖ്യമന്ത്രി പിണറായി വിജയൻ
മന്ത്രി കെ രാജന്റെ ഫേസ്ബുക് കുറിപ്പ്
പീച്ചി ഡാമിൻറെ ജലസംഭരണി പ്രദേശത്ത് ആനവാരിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് മരണമടഞ്ഞ മൂന്നുപേരുടെയും ഭവനങ്ങളിൽ നേരിട്ട് എത്തി ധനസഹായം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കൈമാറി. നിയമസഭാ സമ്മേളനം ചേർന്ന അവസരത്തിൽ പ്രത്യേക കേസായി പരിഗണിച്ചുകൊണ്ടാണ് അടിയന്തര ഇടപെടലിലൂടെ ധനസഹായത്തിനുള്ള ഉത്തരവ് പുറത്തിറക്കിയത്.
സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ നിന്നും 4 ലക്ഷം രൂപയാണ് നിയമാനുസൃത അവകാശികൾക്ക് അനുവദിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് വിപിൻ, സിറാജ്, അജിത്ത് എന്നിവർ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here