ചൊക്രമുടി ഭൂമി കയ്യേറ്റത്തിൽ സർക്കാർ കർശന നടപടി സ്വീകരിച്ചുവെന്ന് മന്ത്രി കെ രാജൻ. ജില്ലാ കളക്ടർ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും മൂന്ന് തലങ്ങളിൽ അന്വേഷണം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
കയ്യേറ്റം പുറത്ത് കൊണ്ടുവന്നതിൽ മാധ്യമങ്ങൾ മാതൃക പങ്ക് വഹിച്ചെങ്കിലും വസ്തുതകൾ മനസിലാക്കാതെ ചില മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകി എന്ന് മന്ത്രി കുറ്റപ്പെടുത്തി. ചൊക്രമുടിയിൽ ഭൂമി കയ്യേറ്റം നടന്നു എന്നതാണ് ഇതുവരെ ഉള്ള അന്വേഷണത്തിൽ കണ്ടെത്തിയതെന്നും കൃഷിക്കായി നൽകിയ അഞ്ച് പട്ടയങ്ങൾ ദുരുപയോഗം ചെയ്താണ് കയ്യേറ്റം നടത്തിയയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനെതിരെ ആരും ഒരു പരാതിയും ഇതുവരെ ഉന്നയിച്ചിട്ടില്ല.പട്ടയത്തിൽ ഉൾപ്പെട്ട ഭൂമിയിൽ അല്ല കയ്യേറ്റം നടന്നത്. പുറമ്പോക്ക് ആയിക്കിടന്ന് ഭൂമിയിലാണ് കയ്യേറ്റം നടന്നിട്ടുള്ളത്.ഇക്കാര്യങ്ങൾ പരിഗണിച്ച് കയ്യേറ്റം കൊഴുപ്പിക്കാൻ നിർദ്ദേശിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട് എന്നും മന്ത്രി കെ രാജൻ പറഞ്ഞു.അനധികൃത കയ്യേറ്റം തടയാത്ത ഉദ്യോഗസ്ഥരെ മാറ്റിനിർത്തി അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കാനും കയ്യേറ്റം ഒഴിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിനും നിർദേശം നൽകി
അതേസമയം റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസ് ഈ കയ്യേറ്റത്തിന് കൂട്ടുനിന്നു എന്ന മാധ്യമങ്ങളുടെ ആരോപണം വാസ്തവവിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു.
ഇക്കാര്യത്തിൽ നാലുപേർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സർവീസിൽ നിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here