എഡിഎം ആയിരുന്ന നവീന്‍ ബാബുവിനെ കുറിച്ച് അദ്ദേഹത്തിന്റെ പ്രവര്‍ത്തന പഥത്തില്‍ ഒരു പരാതിയും ഉയര്‍ന്നിട്ടില്ലെന്നും താന്‍ അതേ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും മന്ത്രി കെ രാജന്‍ പ്രതികരിച്ചു.
ALSO READ: സുരക്ഷക്ക് മുന്നിൽ; ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ നേടി ടാറ്റ നെക്‌സോൺ
നവീന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കളക്ടര്‍ക്ക് പങ്കുണ്ടോ എന്നത് റിപ്പോര്‍ട്ട് വന്നശേഷം നോക്കും. ആരെങ്കിലും കളക്ടര്‍ക്കെതിരെ പരാതി തന്നാല്‍ പരിശോധിക്കും. നവീന്‍ ബാബുവിന്റെ കുടുംബത്തെ ഒറ്റപ്പെടുത്തില്ല. കുടുംബത്തെ ചേര്‍ത്തു നിര്‍ത്തും, മകള്‍ക്ക് ജോലി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
രാഹുല്‍ മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കുമെന്ന കാര്യം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിയപ്പോള്‍ മറച്ചുവെച്ചെന്നും വയനാടുകാരോട് ഉണ്ടായത് ചതിയാണെന്നും മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനെ കുറിച്ച്അദ്ദേഹം പ്രതികരിച്ചു. നാലുവര്‍ഷമായി ലോക്‌സഭയില്‍ വയനാടിന് സാന്നിധ്യമില്ല. വയനാട് രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ ഇന്ത്യ മുന്നണിയെ നയിക്കാന്‍ ഒരു തേരാളി വേണമായിരുന്നു. ഇപ്പോള്‍ ആരു മത്സരിച്ചാലും ഒന്നുമില്ല എന്നതാണ് വയനാട് സ്ഥിതിയെന്നും മന്ത്രി പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here