മഴ; വടക്കൻ മേഖലയിൽ ജാഗ്രത വേണമെന്ന് മന്ത്രി കെ രാജൻ

K Rajan

വടക്കൻ മലബാറിൽ മഴ ശക്തിപ്പെടുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി കെ രാജൻ.എല്ലാ ജില്ലാ കളക്ടർമാരുമായി ആശയവിനിമയം നടക്കുകയാണെന്നും ശബരിമല തീർത്ഥാടകർക്ക് അടക്കം നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

“എല്ലാ കളക്ടർമാരുമായി ആശയവിനിമയം നടക്കുകയാണ്.ഫെഞ്ചാൻ ചുഴലിക്കാറ്റ് കർണാടക-കേരള ഭാഗത്താണ്.വൈകുന്നേരത്തോടെ അറബികടലിലേക്ക് നീങ്ങും.മഴയുടെ ശക്തി കുറഞ്ഞു വരുന്നുണ്ട്.വടക്കൻ മേഖലയിലാണ് മഴതെക്കൻ മേഖലയിൽ മഴ കുറഞ്ഞു.വടക്കൻ മലബാറിൽ മഴ ശക്തിപ്പെടും.”- മന്ത്രി പറഞ്ഞു.

ALSO READ; കനത്ത മഴ; മുക്കുഴി, സത്രം കാനന പാതയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം

രണ്ട് ടീമിനെ ശബരിമലയിൽ നിയോഗിച്ചിട്ടുണ്ടെന്നും നിലവിൽ രണ്ട് ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.ശബരിമല തീർത്ഥാടകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കുളിക്കടവുകളിൽ പെട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ച അദ്ദേഹം രാത്രി മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

അതിനിടെ അതിശക്തമായ മഴ തുടരുന്നതിനാൽ കുമളിയിൽ നിന്നു മുക്കുഴി, സത്രം വഴി ശബരിമലയിലേക്ക് കാനന പാതയിലൂടെയുള്ള തീർഥാടകരുടെ യാത്ര നിരോധിച്ച് ഇടുക്കി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവിട്ടു. കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം. തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് താൽക്കാലിക നിരോധനം. തുടർ നടപടി സ്വീകരിക്കാൻ പൊലീസിനും വനം വകുപ്പിനും നിർദ്ദേശം നൽകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News