ഈ മാസം 30ന് മുൻപ് വയനാട് ഉരുൾപൊട്ടൽ മേഖലയിൽ താൽക്കാലിക പുനരധിവാസം പൂർത്തിയാക്കുമെന്ന് മന്ത്രി കെ രാജൻ. താൽക്കാലിക പുനരധിവാസക്കാരുടെ പ്രശ്ന പരിഹാത്തിന് ഹെൽപ്പ് ഡസ്ക് തുടങ്ങും എന്നും മന്ത്രി പറഞ്ഞു. 04936 – 203450 സ്ഥിരം ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിക്കും. മേപ്പാടി സ്കൂൾ ഒഴികെയുള്ള ക്യാമ്പ് നടത്തിയ 3 സ്കൂളുകൾ വ്യാഴാഴ്ച തുറക്കും എന്നും മന്ത്രി കൂട്ടിച്ചേർത്തു. വയനാട് ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട മന്ത്രിസഭാ ഉപസമിതി യോഗത്തിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
‘ജോൺ മത്തായി വിദഗ്ധ സംഘം റിപ്പോർട്ട് നൽകി. സംസ്ഥാന സർക്കാരിന് റിപ്പോർട്ട് ലഭിച്ചാൽ വിവരങ്ങൾ പുറത്ത് വിടും. ഡി എൻ എ വിവരങ്ങൾ പൊലീസ് അറിയിപ്പായി നൽകും. സ്ഥിരം പുനരധിവാസം ദുരന്ത ബാധിതരെ സമഗ്രമായി ഉൾക്കൊണ്ട് നടപ്പാക്കും. 10000 രൂപ 725 കുടുംബങ്ങൾക്ക് കൈമാറി. ദിവസം 300 രൂപ വെച്ച് നൽകുന്നത് താൽക്കാലിക പുനരധിവാസത്തിന് ശേഷം.തിരച്ചിൽ നിർത്തിയിട്ടില്ല. അന്വേഷിക്കണമെന്ന് പറയുന്ന സ്ഥലത്ത് പരിശോധിക്കും’ – മന്ത്രി കെ രാജൻ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here