പാവപ്പെട്ടവരുടെ കാര്യത്തിൽ സർക്കാരിന് രാഷ്ട്രീയമില്ല; വളരെ വേഗത്തിൽ തന്നെ പട്ടയം നൽകാൻ ഉള്ള നടപടിക്രമങ്ങൾ ചെയ്യും:മന്ത്രി കെ രാജൻ

പാവപ്പെട്ടവരുടെ കാര്യത്തിൽ സർക്കാരിന് രാഷ്ട്രീയമില്ല എന്ന് മന്ത്രി കെ രാജൻ. പൊതുവെ പട്ടയം നൽകുന്നത് റവന്യു വകുപ്പാണ് . റവന്യൂ വകുപ്പിന് അതീനതയിൽ അല്ലാത്ത കുറെ സ്ഥലങ്ങൾ ഉണ്ട്. ആ ഭൂമി റവന്യൂ വകുപ്പിലേക്ക് ഉൾപ്പെടുത്തിയാൽ മാത്രമേ പട്ടയം വകുപ്പിന് നൽകാൻ സാധിക്കുകയുള്ളൂ എന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. അങ്ങനെ ഉള്ളവർക്ക് വളരെ വേഗത്തിൽ തന്നെ പട്ടയം നൽകാൻ ഉള്ള നടപടിക്രമങ്ങൾ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.75% ബുദ്ധിമുട്ട് ഉള്ളവർക്ക് നാല് ലക്ഷത്തിൽ കൂടുതൽ സഹായം നൽകിയത് കേരളം മാത്രമാണ്.

ALSO READ: 2000 രൂപ പിഴ വേണോ? വേണ്ടെങ്കില്‍ വീടിനു സമീപത്തെ കൂത്താടികളെ ഒഴിവാക്കിക്കോളൂ…

കേന്ദ്ര സർക്കാർ നിയമങ്ങൾ ഒക്കെയും പരിഷ്കരിക്കുകയാണ്.ഫോറസ്റ്റ് ആക്ട് നിലവിൽ ഭേദഗതി വരുത്തിയിരുക്കുകയാണ്.കേന്ദ്ര നിയമങ്ങൾ പരിഷ്കരിക്കുമ്പോൾ പേരുകൾ മാറുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

റവന്യു വകുപ്പിൽ പലയിടങ്ങളിലും അഴിമതി ആരോപണങ്ങൾ ഉയരുന്നുണ്ട്. അഴിമതിക്കാരായ ആളുകളെ പുറത്താക്കും എന്നും അദ്ദേഹം പറഞ്ഞു .

ALSO READ: ‘ഞങ്ങൾ തിരിച്ചു വരും, പൂർണ വിശ്വാസമുണ്ട്’, നാസ പുറത്തുവിട്ട അന്താരാഷ്ട്ര സ്പേസ് സെന്ററിലെ ദൃശ്യങ്ങളിൽ സുനിത വില്യംസ് പറയുന്നു: വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News