‘നിരവധി കാരണങ്ങൾ നിരത്തി ജനങ്ങളെ കബളിപ്പിക്കാതെ കേന്ദ്രം വ്യക്തമായ മറുപടി പറയണം’: മന്ത്രി കെ രാജൻ

krajan

വയനാടിനായുള്ള കേന്ദ്ര സഹായ ലഭിക്കാത്തതിൽ രാജ്യ വ്യാപകമായി സമരം നടക്കുന്നുണ്ടെന്ന് മന്ത്രി കെ രാജൻ. സഹായം നൽകുന്നത് സംബന്ധിച്ച് ഇതുവരെ കേന്ദ്രത്തിന്റെ പ്രഖ്യാപനം ഉണ്ടായിട്ടില്ല. വയനാട് ആർക്കൊക്കെ പുനരധിവാസം സാധ്യമാക്കണമെന്നതിന്റെ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നും, രണ്ട് ഘട്ടമായി സാധ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിരവധി കാരണങ്ങൾ നിരത്തി ജനങ്ങളെ കബളിപ്പിക്കാതെ വ്യക്തമായ മറുപടി കേന്ദ്രം പറയണം. കേന്ദ്രത്തിൻ്റെ നിലപാടിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് ജനങ്ങൾ സംശയിച്ചാൽ തെറ്റ് പറയാൻ കഴിയില്ലെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

അതേസമയം, വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് കേന്ദ്രം സഹായം നിഷേധിക്കുന്നതിനെതിരെ കേരളത്തിന്‍റെ പ്രതിഷേധം. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ നടന്ന പ്രതിഷേധം സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കേരളം ആവശ്യപ്പെടുന്നത് കേന്ദ്രത്തിന്‍റെ ഔദാര്യമല്ല അവകാശമാണെന്ന് ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. മുണ്ടക്കൈ ചൂരൽമല ദുരന്തം ഉണ്ടായി നാല് മാസം പിന്നിട്ടിട്ടും കേന്ദ്രം സഹായം നിഷേധിക്കുന്ന സാഹചര്യത്തിലാണ് എൽഡിഎഫ് തിരുവനന്തപുരം മുതൽ കാസർകോട് വരെയും കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭം സംഘടിപ്പിച്ചത്.

പ്രധാനമന്ത്രി നേരിട്ടെത്തി ദുരന്തത്തിന്‍റെ വ്യാപ്തി മനസ്സിലാക്കിയിട്ടും മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് സഹായം നിഷേധിക്കുന്നത് രാഷ്ട്രീയ വേർതിരിവാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേന്ദ്രം സഹായം നൽകിയാലും ഇല്ലെങ്കിലും സംസ്ഥാന സർക്കാർ വയനാടിന്‍റെ പുനരധിവാസം നടപ്പാക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. കേന്ദ്രത്തിനെതിരായ കേരളത്തിന്‍റെ വികാരം പ്രക്ഷോഭത്തിലെ പങ്കാളിത്തം വ്യക്തമാക്കി. എൽഡിഎഫ് ഘടകകക്ഷി നേതാക്കളും കേന്ദ്രത്തിന്‍റെ നടപടിക്കെതിരായ ശക്തമായ വികാരം സമരത്തിൽ പ്രകടിപ്പിച്ചു. ഈ പ്രക്ഷോഭം കൊണ്ട് കേന്ദ്രം തിരുത്താൻ തയ്യാറായില്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് എൽഡിഎഫ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News