വയനാട് ദുരന്തബാധിതരുടെ പട്ടിക, വിവാദങ്ങൾ അനാവശ്യം- പ്രസിദ്ധീകരിച്ചത് കരട് ലിസ്റ്റ്; മന്ത്രി കെ രാജൻ

krajan

വയനാട് ദുരന്തബാധിതരുടെ പട്ടികയുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിട്ടുള്ളത് അനാവശ്യ വിവാദങ്ങളാണെന്ന് മന്ത്രി കെ രാജൻ. ദുരന്ത ബാധിതരുടെ കരട് ലിസ്റ്റാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളതെന്നും രണ്ട് ഫേസുകളിലായാണ് ഈ ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ALSO READ: നടിയെ അക്രമിച്ച കേസ്; തുറന്ന കോടതിയിൽ അന്തിമ വാദം കേൾക്കണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജി തള്ളി

ഒന്നാം ഫേസിൻ്റെ കരട് ലിസ്റ്റാണ് ഇന്നലെ പുറത്തിറക്കിയത്. ലിസ്റ്റുകൾ സംബന്ധിച്ച് പലർക്കും ആക്ഷേപങ്ങൾ ഉണ്ടാകാം. എന്നാൽ, അവ തിരുത്തുന്നതിന് 15 ദിവസങ്ങൾ ഇനിയും ബാക്കിയുണ്ട്. എല്ലാ പഞ്ചായത്തിലും കലക്ട്രേറ്റിലും ഇത് തിരുത്തുന്നത് സംബന്ധിച്ച് പരാതി നൽകാമെന്നും രണ്ടാം ഫേസ് ലിസ്റ്റും കരട് രൂപത്തിലാണ് ആദ്യം പ്രസിദ്ധീകരിക്കുകയെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.

ALSO READ: വീണ്ടും കുരുക്കിലേക്ക്, മദ്യനയക്കേസിൽ കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ലെഫ് ഗവർണറുടെ അനുമതി

വയനാട് പുനരധിവാസത്തെക്കുറിച്ച് ആർക്കും ഒരാശങ്കയും വേണ്ടെന്നും ഉൾക്കൊള്ളേണ്ടവരെ ഉൾക്കൊള്ളാനും തള്ളിക്കളയേണ്ടവരെ തള്ളി കളയാനും സർക്കാരിന് അറിയാമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News