മുംബൈ മലയാളികള്‍ അടക്കമുള്ള പ്രവാസി സമൂഹമാണ് നാടിന്റെ ശക്തിയെന്ന് മന്ത്രി കെ രാജന്‍

കേരളത്തില്‍ ചൂരല്‍മലയടക്കം നിരവധി ദുരന്തങ്ങളെ അതിജീവിക്കാന്‍ സര്‍ക്കാരിനൊപ്പം നിന്ന മുംബൈ മലയാളികള്‍ അടക്കമുള്ള പ്രവാസി സമൂഹമാണ് നാടിന്റെ ശക്തിയെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. മുംബൈയില്‍ ഹിരാനന്ദാനി കേരളൈറ്റ്സ് അസോസിയേഷന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു കേരള റവന്യൂ, ഭവന നിര്‍മ്മാണ മന്ത്രി.

ചൂരല്‍മല ദുരന്തബാധിതരെ ചേര്‍ത്ത് പിടിച്ച മുംബൈ മലയാളികളെയും സംഘടനകളെയും വ്യവസായികളെയും മന്ത്രി അഭിനന്ദിച്ചു. പ്രസിഡന്റ് തോമസ് ഓലിക്കല്‍, സെക്രട്ടറി എ എന്‍ ഷാജി , ചെയര്‍മാന്‍ പോള്‍ പെരിങ്ങാട്ട്, ട്രഷറര്‍ മാത്യു മാമന്‍ എന്നിവര്‍ വേദി പങ്കിട്ടു.

പ്രളയക്കെടുതിയില്‍ കേരളം വലഞ്ഞപ്പോഴും വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിലും ജന്മനാടിന് കൈത്താങ്ങായ സംഘടനയാണ് പവായ് ഹിരാനന്ദാനി കേരളൈറ്റ്സ് അസോസിയേഷന്‍. കേരളത്തില്‍ നിന്ന് മുംബൈയിലെത്തി ജീവിത വിജയം നേടിയ വ്യവസായികളാണ് സംഘടനയുടെ കരുത്ത്. സമ്പാദ്യത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇവരെല്ലാം നീക്കി വയ്ക്കുന്നത് .

Also Read : അതിശൈത്യം; തണുപ്പിൽ വലഞ്ഞ് ഉത്തരേന്ത്യ

ചടങ്ങില്‍ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് പി ആര്‍ കൃഷ്ണനെ (92) മന്ത്രി കെ രാജന്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. പ്രവര്‍ത്തന മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ലയണ്‍ കുമാരന്‍ നായര്‍, രാജയ്യന്‍ എന്നിവരും ആദരവ് ഏറ്റു വാങ്ങി.

തുടര്‍ന്ന് മുംബൈയിലെ പ്രമുഖ ഡോക്ടമാരായ ഡോ ശശികാന്ത് കാമത്തും സഹപ്രവര്‍ത്തകരും ചേര്‍ന്നവതരിപ്പിച്ച സംഗീത പരിപാടി പുതിയ അനുഭവമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News